ഐപിഎല്‍ 17-ാം സീസണിലേക്ക് ഋഷഭിന്റെ തിരിച്ചുവരവ്; ആരാധകര്‍ പ്രതീക്ഷയില്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലേക്ക് പ്രവേശിക്കുമ്പോള്‍ ഇന്ത്യന്‍ താരവും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനുമായ ഋഷഭ് പന്തിന്റെ മടങ്ങി വരവാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്

author-image
Athira
New Update
ഐപിഎല്‍ 17-ാം സീസണിലേക്ക് ഋഷഭിന്റെ തിരിച്ചുവരവ്; ആരാധകര്‍ പ്രതീക്ഷയില്‍

ന്യൂഡല്‍ഹി; ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലേക്ക് പ്രവേശിക്കുമ്പോള്‍ ഇന്ത്യന്‍ താരവും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനുമായ ഋഷഭ് പന്തിന്റെ മടങ്ങി വരവാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2022 ഡിസംബറില്‍ കാറപകടത്തേത്തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ ഋഷഭിന് പിന്നീട് മത്സരിക്കാന്‍ കഴിഞ്ഞിട്ടില്ല. 

നിലവില്‍ ബെംഗളൂരുവിലെ നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയില്‍ കഴിയുന്ന താരം മാര്‍ച്ചോടെ പരുക്കുകള്‍ ബേധമായി ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടീമിന്റെ സഹഉടമയും ജിഎംആര്‍ സ്‌പോര്‍ട്‌സ് മേധാവിയുമായ പികെഎസ്വി സാഗര്‍ പറഞ്ഞു. മാര്‍ച്ചില്‍ ആരംഭിക്കുന്ന ഐപിഎല്‍ സീസണില്‍ താരത്തിന് കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും പന്തിന്റെ സാന്നിധ്യം ടീമിന് കൂടുതല്‍ കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു.

''ഈ സീസണില്‍ പന്ത് കളിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ടീമിലെ ഏറ്റവും പ്രധാന താരമാണ് പന്ത്. അദ്ദേഹത്തിന് ഇറങ്ങാന്‍ കഴിഞ്ഞാല്‍ അത് വലിയ കാര്യമാണ്. പരിശീലകരും ഫിസിയോയും അദ്ദേഹത്തിന് ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പരിശ്രമത്തിലാണ്. പ്രതീക്ഷിച്ചതിലും വേഗത്തില്‍ പരുക്ക് ഭേദമാകുന്നുണ്ട്. മാര്‍ച്ചോടെ ഫിറ്റനസ് വീണ്ടെടുക്കാനാകുമെന്നും ഡല്‍ഹിക്കായി കളിക്കുമെന്നും പ്രതീക്ഷയുണ്ട്'' സാഗര്‍ പറഞ്ഞു. ഡിസംബറില്‍ ദുബായില്‍ നടന്ന ഐപിഎല്‍ ലേലം പൂര്‍ത്തിയായതോടെ ഇനി പടയൊരുക്കത്തിന്റെ സമയമാണ്. പല ടീമുകളും പരിശീലന ക്യാമ്പുകള്‍ ആരംഭിച്ചു.

sports news Latest News sports updates