/kalakaumudi/media/post_banners/48cbd73e490417eb59d2c015851246f88aeb0ad7d9334e827aa98d91f83094d5.jpg)
ന്യൂയോര്‍ക്ക്: യു എസ് ഓപ്പണില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ഡെനും ചേര്‍ന്നുള്ള സഖ്യം സെമി ഫൈനലില്‍. പുരുഷ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇവര്‍ അമേരിക്കയുടെ ലാമോണ്‍സ്-വിത്രോ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബൊപ്പണ്ണ-എബ്ഡെന്‍ സഖ്യത്തിന്റെ വിജയം. ആദ്യ സെറ്റ് ട്രൈബ്രേക്കറിലേക്ക് നീങ്ങിയെങ്കിലും രണ്ടാം സെറ്റ് ഇന്തോ-ഓസ്ട്രേലിയന്‍ സഖ്യം അനായാസം സ്വന്തമാക്കി.
സ്‌കോര്‍: 7-6, 6-1
സെമിയില്‍ ഫ്രാസിന്റെ നിക്കോളാസ് മാഹട്ട്-പിയെറി ഹ്യൂസ് ഹെര്‍ബാര്‍ട്ട് സഖ്യമാണ് ആറാം സീഡായ ബൊപ്പണ്ണ-എബ്ഡെന്‍ സഖ്യത്തിന്റെ എതിരാളി.