/kalakaumudi/media/post_banners/09347ee0781760eaa73aecbb25723758de87116200efdb1df80069901615730f.jpg)
മെല്‍ബണ്‍; ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് ഫൈനലിലേക്ക് പ്രവേശിച്ചു. രോഹന്‍ ബൊപ്പണ്ണ ആദ്യമായാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലെത്തുന്നത്. ഓസ്‌ട്രേലിയയുടെ മാത്യു എബ്ഡനും ഫൈനലിലെത്തി. താമസ് മചാക് ഷാങ് സിഷെങ് സഖ്യത്തെയാണ് സെമിയില്‍ തോല്‍പ്പിച്ച് മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ സഖ്യത്തിന്റെ മുന്നേറ്റം. ആദ്യ സെറ്റ് 63ന് സ്വന്തമാക്കിയ ഇവര്‍ രണ്ടാം സെറ്റ് 36ന് തോറ്റു.
ടൈ ബ്രേക്കറ്റിലേക്കു നീണ്ട മൂന്നാം സെറ്റില്‍ 107നായിരുന്നു ബൊപ്പണ്ണ എബ്ഡന്‍ സഖ്യത്തിന്റെ വിജയം. ഗ്രാന്‍ഡ് സ്ലാം ഫൈനലിലെത്തുന്ന പ്രായം കൂടിയ പുരുഷ താരമെന്ന സ്വന്തം റെക്കോര്‍ഡ് നാല്‍പ്പത്തിമൂന്നുകാരനായ ബൊപ്പണ്ണ ഒരിക്കല്‍കൂടി തിരുത്തിക്കുറിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന യുഎസ് ഓപ്പണിലും ബൊപ്പണ്ണ എബ്ഡന്‍ സഖ്യം ഫൈനല്‍ കളിച്ചിരുന്നു.
43ാം വയസ്സില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വിജയം നേടാമെന്ന സ്വപ്നത്തിലാണു താരമിപ്പോള്‍. പുരുഷ ഡബിള്‍സില്‍ ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് രോഹന്‍ ബൊപ്പണ്ണ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയയുടെ മാത്യു എബ്ദനൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സ് സെമിഫൈനലിലെത്തിയതോടെയാണ് റാങ്കിങ്ങിലെ ഈ അപൂര്‍വനേട്ടം ഇന്ത്യന്‍ താരം റാക്കറ്റേന്തിപ്പിടിച്ചത്.