രോഹന്‍ ബൊപ്പണ്ണ ചരിത്ര വിജയത്തിനരികെ

ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ മറ്റൊരു ചരിത്രം കുറിക്കാനൊരുങ്ങുകയാണ്.

author-image
Athira
New Update
രോഹന്‍ ബൊപ്പണ്ണ ചരിത്ര വിജയത്തിനരികെ

 

മെല്‍ബണ്‍; ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സില്‍ മറ്റൊരു ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. ഓസ്‌ട്രേലിയയുടെ മാത്യു എബ്ദനൊപ്പം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ ഡബിള്‍സിന്റെ ഫൈനലിലെത്തിയ താരത്തെ, ഒരു ജയം അകലെ കാത്തിരിക്കുന്നത് കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം കിരീടം. ലോക ഡബിള്‍സ് റാങ്കിങ്ങില്‍ ഒന്നാമത്തെ സ്ഥാനവും ബൊപ്പണ്ണയ്ക്കാണ്.

 

ആവേശകരമായ സെമിഫൈനലില്‍ ഷാങ് ഷിചെന്‍ തോമാസ് മചാക് സഖ്യത്തെ തോല്‍പിച്ചാണ് ഇന്ത്യ-ഓസീസ് താരങ്ങളുടെ ഫൈനല്‍ പ്രവേശം (63, 36, 76). 2 മണിക്കൂര്‍ നീണ്ട മത്സരത്തിന്റെ മൂന്നാം സെറ്റ് സൂപ്പര്‍ ടൈബ്രേക്കറിലൂടെ സ്വന്തമാക്കി. ഫൈനലില്‍ ഇറ്റലിയുടെ സിമോണ്‍ ബോറെല്ലി ആന്ദ്രേ വാവസോറി സഖ്യമാണ് എതിരാളികള്‍.

sports updates sports news Latest News