മത്സരങ്ങളുടെ എണ്ണത്തില്‍ സെഞ്ച്വറി തികച്ച് രോഹന്‍ പ്രേം

വെള്ളിയാഴ്ച നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മത്സരങ്ങളുടെ എണ്ണത്തിലും സെഞ്ച്വറി തികച്ച് രോഹന്‍ പ്രേം.

author-image
Athira
New Update
മത്സരങ്ങളുടെ എണ്ണത്തില്‍ സെഞ്ച്വറി തികച്ച് രോഹന്‍ പ്രേം

വെള്ളിയാഴ്ച നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മത്സരങ്ങളുടെ എണ്ണത്തിലും സെഞ്ച്വറി തികച്ച് രോഹന്‍ പ്രേം. മുംബൈക്കെതിരെയുള്ള മത്സരത്തിലാണ് രോഹന്‍ സെഞ്ച്വറി തികച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കേരളത്തിന്റെ ഏറ്റവും വലിയ റണ്‍ സ്‌കോറര്‍ എന്ന നേട്ടവും താരത്തിനുണ്ട്. 19ാം വയസ്സില്‍ കേരളത്തിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ച മുപ്പത്തേഴുകാരന്‍ രോഹന്‍ ഗ്രൗണ്ടില്‍ ഇറങ്ങിയത് നൂറാം ഫസ്റ്റ് ക്ലാസ് മത്സരത്തിന്.

തിരുവനന്തപുരം സ്വദേശിയായ രോഹന്‍ അണ്ടര്‍ 13 വിഭാഗം മുതല്‍ കേരള ടീമുകളിലെല്ലാം കളിക്കുകയും നയിക്കുകയും ചെയ്തിട്ടുണ്ട്. ഇടംകൈ ബാറ്ററും വലംകൈ സ്ലോ ബോളറുമായ രോഹന്‍ കഴിഞ്ഞ 99 മത്സരങ്ങളില്‍ നിന്ന് അടിച്ചുകൂട്ടിയത് 5394 റണ്‍സ് റണ്‍സ്. ഇതില്‍ 13 സെഞ്ചറിയും 26 അര്‍ധ സെഞ്ചറിയും ഉള്‍പ്പെടുന്നു. ഒരു ഇരട്ട സെഞ്ചറിയും (208) 53 വിക്കറ്റും നേടിയിട്ടുണ്ട്.

19ാം വയസ്സില്‍ രഞ്ജി ട്രോഫി അരങ്ങേറ്റം കുറിക്കുമ്പോള്‍ ഒപ്പം കളിച്ച ടിനു യോഹന്നാന്‍ പിന്നീട് കേരള ടീമിന്റെ പരിശീലകനായപ്പോഴും രോഹന്‍ ടീമിലുണ്ടായിരുന്നു. അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ ഇടം നേടിയപ്പോള്‍ ഒപ്പം കളിച്ചവരില്‍ നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുമുണ്ടായിരുന്നു.

sports updates sports news Latest News