ഇന്ത്യന്‍ നായകന് ഇരട്ടിമധുരം; ചരിത്ര താളുകളില്‍ 50 സിക്‌സര്‍ പറത്തി

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ 50 സിക്സറുകള്‍ നേടുന്ന ആദ്യ ഏഷ്യന്‍ താരം എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.

author-image
Athira
New Update
ഇന്ത്യന്‍ നായകന് ഇരട്ടിമധുരം; ചരിത്ര താളുകളില്‍ 50 സിക്‌സര്‍ പറത്തി

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ 50 സിക്സറുകള്‍ നേടുന്ന ആദ്യ ഏഷ്യന്‍ താരം എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. കൂടാതെ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ തന്നെ മറ്റൊരു റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ ആയതിന് ശേഷം 1000 റണ്‍സ് എന്ന പുതിയ നാഴികകല്ലിലേക്കാണ് രോഹിത് കടന്നത്.

ക്യാപ്റ്റന്‍ എന്ന നിലയില്‍ മൂന്ന് ഫോര്‍മാറ്റുകളിലും 1000ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം താരവും ലോകത്തില്‍ ആറാമത്തെ താരമെന്ന നേട്ടവും രോഹിതിന് സ്വന്തം. കിവീസ് നായകന്‍ കെയ്ന്‍ വില്യംസണും പാക് സൂപ്പര്‍ താരം ബാബര്‍ അസമും സൗത്ത് ആഫ്രിക്കന്‍ താരം ഫാഫ് ഡുപ്ലെസിസുമാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് താരങ്ങള്‍.

 

sports news Latest News sports updates