'ഒരിക്കല്‍കൂടി ഞങ്ങള്‍ ഒരുമിച്ച് ശ്രമിക്കും', രോഹിത് ശര്‍മ്മ

ലോകകപ്പ് നേടാന്‍ തങ്ങള്‍ക്ക് ഒരവസരം കൂടിയുണ്ടെന്നും ഒരിക്കല്‍ കൂടി ഒരുമിച്ച് പോരാടുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.

author-image
Athira
New Update
'ഒരിക്കല്‍കൂടി ഞങ്ങള്‍ ഒരുമിച്ച് ശ്രമിക്കും', രോഹിത് ശര്‍മ്മ

മുംബൈ: ലോകകപ്പ് നേടാന്‍ തങ്ങള്‍ക്ക് ഒരവസരം കൂടിയുണ്ടെന്നും ഒരിക്കല്‍ കൂടി ഒരുമിച്ച് പോരാടുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഏകദിന ലോകകപ്പിലെ ഫൈനല്‍ തോല്‍വിക്ക് ശേഷം രോഹിത് ശര്‍മ്മയും സംഘവും കടുത്ത നിരാശയിലായിരുന്നു. ഫൈനല്‍ തോല്‍വിയെക്കുറിച്ച് ചോദിക്കുമ്പോള്‍ രോഹിത് ശര്‍മ്മ മറുപടി പറയുമായിരുന്നില്ല.

അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര 3-0ത്തിന് വിജയിച്ച ശേഷവും ലോകകപ്പ് തോല്‍വിയെക്കുറിച്ച് ചോദ്യങ്ങള്‍ വന്നു. എന്നാല്‍ ലോകകപ്പിനെക്കുറിച്ച് ഇനി ചിന്തിക്കാന്‍ പോലുമില്ലെന്നാണ് രോഹിത് പറഞ്ഞത്. ഇന്ത്യ പരമാവധി ശ്രമം നടത്തി. എന്നാല്‍ അവസാന ഘട്ടത്തില്‍ വിജയം നേടാന്‍ കഴിഞ്ഞില്ല. ടീം മുഴുവന്‍ നിരാശരായി. ആരാധകരും നിരാശരാണെന്ന് തനിക്ക് അറിയാം. പക്ഷേ ഇന്ത്യയ്ക്ക് ഒരു അവസരം കൂടിയുണ്ട്. ഒരിക്കല്‍കൂടെ നമ്മള്‍ ഒരുമിച്ച് ശ്രമിക്കുമെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.

 

 

news updates sports news Latest News