മാര്‍ക്ക് ബൗച്ചര്‍ക്കെതിരെ രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് രോഹിത് ശര്‍മയെ മാറ്റിയ നടപടിയോട് പ്രതികരിച്ച് രോഹിതിന്റെ ഭാര്യ റിതിക സജ്ദ.

author-image
Athira
New Update
മാര്‍ക്ക് ബൗച്ചര്‍ക്കെതിരെ രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക

മുംബൈ: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് രോഹിത് ശര്‍മയെ മാറ്റിയ നടപടിയോട് പ്രതികരിച്ച് രോഹിതിന്റെ ഭാര്യ റിതിക സജ്ദ. മുഖ്യ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ക്കെതിരേയാണ് രോഹിതിന്റെ ഭാര്യ റിതിക സജ്ദിന്റെ പ്രതികരണം. സ്മാഷ് സ്പോര്‍ട്സ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ബൗച്ചറുമായുള്ള അഭിമുഖത്തിന്റെ വീഡിയോയ്ക്ക് നേരെയായിരുന്നു റിതികയുടെ പ്രതികരണം.

വീഡിയോയില്‍ പറയുന്ന പലകാര്യങ്ങളും തെറ്റാണെന്നാണ് റിതികയുടെ കമന്റ്. ഹര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ നടപടി ക്രിക്കറ്റ് തീരുമാനമായിരുന്നെന്നും അതില്‍ വൈകാരികത കൊള്ളേണ്ട കാര്യമില്ലെന്നും ബൗച്ചര്‍ ആ പോഡ്കാസ്റ്റ് ഷോയില്‍ പറഞ്ഞിരുന്നു. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സിയില്‍നിന്ന് ഒഴിവാക്കുന്നതുവഴി അദ്ദേഹത്തിന് ബാറ്റിങ്ങില്‍ മികവ് വരുത്താന്‍ കഴിയുമെന്നും ബൗച്ചര്‍ വ്യക്തമാക്കി.

 

sports news Latest News sports updates