ഐസിസി ടീം ഓഫ് ദി ഇയര്‍ 2023; ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ

2023ലെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെയാണ് ഐസിസി തിരഞ്ഞെടുത്തത്.

author-image
Athira
New Update
ഐസിസി ടീം ഓഫ് ദി ഇയര്‍ 2023; ഏകദിന ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ

മുംബൈ: 2023ലെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെയാണ് ഐസിസി തിരഞ്ഞെടുത്തത്. രോഹിത് ശര്‍മ്മയുള്‍പ്പടെ ആറ് ഇന്ത്യന്‍ താരങ്ങളാണ് ഏകദിന ടീം ഓഫ് ദി ഇയര്‍ 2023ല്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ട്രാവിസ് ഹെഡ്, ആദം സാംപ എന്നിവരാണ് ടീമില്‍ ഇടംപിടിച്ച ഓസീസ് താരങ്ങള്‍. ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസന്‍, ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ എന്നിവരാണ് ടീമിലെ മറ്റുതാരങ്ങള്‍.

2023ലെ ഏകദിനത്തില്‍ 52 ശരാശരിയില്‍ 1255 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. ക്യാപ്റ്റനായും ബാറ്ററായും മികച്ച പ്രകടനം കാഴ്ച വെക്കാനും 2023ല്‍ ഹിറ്റ്മാന് സാധിച്ചു. ഏകദിന ലോകകപ്പിന്റെ കലാശപ്പോരില്‍ ഓസ്ട്രേലിയയോട് പരാജയം വഴങ്ങിയെങ്കിലും ഫൈനലിലേക്ക് ഹിറ്റ്മാന്‍ നയിച്ച ഇന്ത്യ അപരാജിതരായാണ് എത്തിയത്.

movie updates Latest News movie news