'തല്‍ക്കാലം ടി20 ക്രിക്കറ്റ് മതിയാക്കാന്‍ തീരുമാനിച്ചിട്ടില്ല'- രോഹിത് ശര്‍മ

ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കില്ലെന്നും തുടര്‍ന്ന് കളിക്കുമെന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രോഹിത്തിന്റെ അഭാവത്തില്‍ ടി20യില്‍ ഇന്ത്യയെ നയിച്ച ഹാര്‍ദ്ദിക് പണ്ഡ്യയെ സ്ഥിരം ക്യാപ്റ്റനാക്കണമെന്നും ഇനി ടി20 ക്രിക്കറ്റിലേക്ക് സീനിയര്‍ താരങ്ങളെ പരിഗണിക്കരുതെന്നുമുള്ള വാദങ്ങള്‍ ഉയരുന്നതിനിടെയാണ് രോഹിത് നിലപാട് വ്യക്തമാക്കിയത്.

author-image
Web Desk
New Update
'തല്‍ക്കാലം ടി20 ക്രിക്കറ്റ് മതിയാക്കാന്‍ തീരുമാനിച്ചിട്ടില്ല'- രോഹിത് ശര്‍മ

ഗുവാഹത്തി: ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കില്ലെന്നും തുടര്‍ന്ന് കളിക്കുമെന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മ. രോഹിത്തിന്റെ അഭാവത്തില്‍ ടി20യില്‍ ഇന്ത്യയെ നയിച്ച ഹാര്‍ദ്ദിക് പണ്ഡ്യയെ സ്ഥിരം ക്യാപ്റ്റനാക്കണമെന്നും ഇനി ടി20 ക്രിക്കറ്റിലേക്ക് സീനിയര്‍ താരങ്ങളെ പരിഗണിക്കരുതെന്നുമുള്ള വാദങ്ങള്‍ ഉയരുന്നതിനിടെയാണ് രോഹിത് നിലപാട് വ്യക്തമാക്കിയത്.

ഏകദിന ലോകകപ്പ് വരുന്നതുകൊണ്ട് എല്ലാ താരങ്ങള്‍ക്കും എല്ലാ ഫോര്‍മാറ്റിലും അവസരം ലഭിക്കില്ലെന്നത് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മത്സരാധിക്യം കാരണമാണ് താനടക്കം പല താരങ്ങള്‍ക്കും ടി20യില്‍ വിശ്രമം ലഭിച്ചതെന്നും രോഹിത് വ്യക്തമാക്കി.

ഇന്ത്യന്‍ ടീമിന്റെ മത്സരക്രമം നോക്കിയാല്‍ തുടര്‍ച്ചയായി മത്സരങ്ങളാണ്. അതുകൊണ്ട് ജോലിഭാരം കണക്കിലെടുത്താണ് ചില താരങ്ങള്‍ക്ക് ചില പരമ്പരകളില്‍ വിശ്രമം അനുവദിക്കുന്നത്. ഈവര്‍ഷം ലോകകപ്പിന് മുമ്പ് ആകെ ആറ് ടി20 മത്സരങ്ങളെ നമ്മള്‍ കളിക്കുന്നുള്ളു.

അതില്‍ ശ്രീലങ്കക്കെതിരായ മൂന്ന് മത്സരങ്ങള്‍ കഴിഞ്ഞു. ഇനി ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ലോകകപ്പിന് മുമ്പ് നമ്മള്‍ കളിക്കുന്നത്. അതിനുശേഷം, യുവതാരങ്ങള്‍ അടക്കമുള്ളവര്‍ ഐപിഎല്ലില്‍ കളിക്കും.

അതിനുശേഷം എന്താണ് സംഭവിക്കുക എന്ന് നമുക്ക് നോക്കാം. എന്തായാലും തല്‍ക്കാലം ടി20 ക്രിക്കറ്റ് മതിയാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും രോഹിത് മാധ്യമങ്ങളോട് പറഞ്ഞു.

rohit sharma