/kalakaumudi/media/post_banners/78d68af54b69acb835f3ec3d7ed0cc03132b15c91f1e366c48962f78f623810f.jpg)
രാജ്‌കോട്ട്: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. യുഎസിലും വെസ്റ്റിന്‍ഡീസിലുമായാണ് ടൂര്‍ണമെന്റ്. ഹാര്‍ദിക് പാണ്ഡ്യയാവും ഇന്ത്യയെ നയിക്കുകയെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ജയ് ഷാ തീരുമാനം അറിയിച്ചത്.
ജൂണ്‍ 1 ന് ആതിഥേയരായ യുഎസും കാനഡയും തമ്മിലാണ് ടൂര്‍ണമെന്റിലെ ആദ്യ മത്സരം. ജൂണ്‍ 29ന് ബാര്‍ബഡോസിലാണ് ഫൈനല്‍ മത്സരം.
ഗ്രൂപ്പ് എയില്‍ യുഎസ്, കാനഡ, അയര്‍ലന്‍ഡ്, പാക്കിസ്ഥാന്‍ എന്നിവയ്‌ക്കൊപ്പമാണ് ഇന്ത്യയുമുള്ളത്. ജൂണ്‍ 5ന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
ജൂണ്‍ 9ന് ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം ന്യൂയോര്‍ക്കില്‍ നടക്കും. ജൂണ്‍ 12ന് ഇന്ത്യ യുഎസ് മത്സരവും ന്യൂയോര്‍ക്കിലാണ്. ജൂണ്‍ 15ന് കാനഡയ്‌ക്കെതിരായ മത്സരം ഫ്‌ലോറിഡയിലും നടക്കും.