വിരാട് കോലിയെ അറിയില്ലെന്ന് ബ്രസീലിയന്‍ താരം റൊണാള്‍ഡോ

ലോകമെമ്പാടും ആരാധകരും സമൂഹമാധ്യമങ്ങളില്‍ സമകാലികരെക്കാള്‍ ഫോളോവേഴ്‌സുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയെ അറിയില്ലെന്നാണ് ബ്രസീലിയന്‍ താരം റൊണാള്‍ഡോ നസരിയോ പറയുന്നത്.

author-image
Athira
New Update
വിരാട് കോലിയെ അറിയില്ലെന്ന് ബ്രസീലിയന്‍ താരം റൊണാള്‍ഡോ

 

ലോകമെമ്പാടും ആരാധകരും സമൂഹമാധ്യമങ്ങളില്‍ സമകാലികരെക്കാള്‍ ഫോളോവേഴ്‌സുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയെ അറിയില്ലെന്നാണ് ബ്രസീലിയന്‍ താരം റൊണാള്‍ഡോ നസരിയോ പറയുന്നത്. താങ്കള്‍ വിരാട് കോഹ്ലിയെ അറിയുമോ? എന്ന യൂട്യൂബര്‍ സ്പീഡിന്റെ ചോദ്യത്തിനോടാണ് അറിയില്ലെന്ന റൊണാള്‍ഡോയുടെ മറുപടി. സ്പീഡ് വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍, അയാള്‍ ഒരു കായിക താരമാണോയെന്ന് റൊണാള്‍ഡോ ചോദിച്ചപ്പോള്‍ കോലി ഇന്ത്യന്‍ ക്രിക്കറ്റ് താരമാണെന്ന് സ്പീഡ് മറുപടി പറഞ്ഞു.

കോലിയെ കണ്ടില്ലെന്നും ബ്രസീലുകാര്‍ക്ക് കോലിയെ അറിയില്ലെന്നും റൊണാള്‍ഡോ പറഞ്ഞു. റൊണാള്‍ഡോയുടെ മറുപടിക്ക് പിന്നാലെ സ്പീഡ് കോലിയുടെ ചിത്രം കാണിച്ചുകൊടുക്കുകയും ചെയ്തു.

 

 

sports news Latest News