മെസി ചാന്റിങ്, അശ്ലീല ആംഗ്യം കാണിച്ച റൊണാള്‍ഡോയ്ക്ക് വിലക്കും പിഴയും

ആരാധകര്‍ക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചതിന് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടി പ്രഖ്യാപിച്ച് സൗദി ഫുട്ബോള്‍ ഫെഡറേഷന്റെ ഡിസിപ്ലിനറി ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി.

author-image
Athira
New Update
മെസി ചാന്റിങ്, അശ്ലീല ആംഗ്യം കാണിച്ച റൊണാള്‍ഡോയ്ക്ക് വിലക്കും പിഴയും

റിയാദ്: ആരാധകര്‍ക്കെതിരെ അശ്ലീല ആംഗ്യം കാണിച്ചതിന് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടി പ്രഖ്യാപിച്ച് സൗദി ഫുട്ബോള്‍ ഫെഡറേഷന്റെ ഡിസിപ്ലിനറി ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി. സൗദി പ്രോ-ലീഗിലെ ഒരു മത്സരത്തില്‍ നിന്ന് സസ്പെന്‍ഷനും പിഴയുമാണ് താരത്തിനുള്ള ശിക്ഷ. കൂടാതെ സൗദി ഫുട്ബോള്‍ ഫെഡറേഷന് 10,000 സൗദി റിയാലും അല്‍ ഷബാബിന് 20000 സൗദി റിയാലും റൊണാള്‍ഡോ പിഴയായി നല്‍കേണ്ടി വരും.

ഞായറാഴ്ച നടന്ന അല്‍ ഷബാബിനെതിരെയുള്ള മത്സരത്തില്‍ ആരാധകര്‍ ഫുട്‌ബോള്‍ ഇതിഹാസം മെസിയുടെ പേര് ചാന്റ് ചെയ്ചപ്പോഴാണ് റൊണാള്‍ഡോ അശ്ലീല ആംഗ്യം കാണിച്ചത്. മത്സരത്തിന്റെ അവസാന വിസിലിന് ശേഷം ഇടുപ്പിന് മുന്നില്‍ കൈ തുടര്‍ച്ചയായി മുന്നോട്ടു ചലിപ്പിക്കുന്ന ആംഗ്യമാണ് റൊണാള്‍ഡോ ആരാധകര്‍ക്ക് നേരെ കാണിച്ചത്.

 

റൊണാഡോയ്‌ക്കെതിരെയുള്ള നടപടിയില്‍ അപ്പീലിന് പോകാന്‍ സാധിക്കില്ലെന്നും ഡിസിപ്ലിനറി ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി വ്യക്തമാക്കി. റൊണാള്‍ഡോയുടെ പെരുമാറ്റത്തെ മുന്‍ കളിക്കാരും കമന്റേറ്റര്‍മാരും വിമര്‍ശിച്ചിരുന്നു. താന്‍ കാണിച്ചത് യൂറോപ്പില്‍ വിജയത്തിന്റെ ഒരു ആംഗ്യമാണെന്നും അവിടെ സാധാരണമാണെന്നുമായിരുന്നു റൊണാള്‍ഡോയുടെ വാദം. എന്നാല്‍ ഈ വാദം ഡിസിപ്ലിനറി ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി അംഗീകരിച്ചില്ല. കളിക്കളത്തില്‍ വെച്ച് അശ്ലീല ആംഗ്യം കാണിക്കുന്ന വീഡിയോയും വൈറലായിരുന്നു.

 

 

 

 

sports news Latest News sports updates