റൊണാള്‍ഡോ-മെസ്സി പോരാട്ടത്തിന് തിരിച്ചടി

ഫെബ്രുവരി 1ന് റിയാദില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ മത്സരത്തിനുണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍.

author-image
Athira
New Update
റൊണാള്‍ഡോ-മെസ്സി പോരാട്ടത്തിന് തിരിച്ചടി

റിയാദ്; ഫെബ്രുവരി 1ന് റിയാദില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ പരിക്ക് പറ്റിയതിനെ തുടര്‍ന്ന് ക്രിസ്റ്റ്യാനോ മത്സരത്തിനുണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. റിയാഗില്‍ നടക്കുന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോയുടെ അല്‍ നസ്‌റും മെസ്സിയുടെ ഇന്റര്‍ മയാമിയും ഏറ്റുമുട്ടാനിരിക്കെയാണ് ക്രിസ്റ്റ്യാനോയ്ക്ക് പരിക്ക് പറ്റിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ക്രിസ്റ്റ്യാനോയുടെ പരുക്കുമൂലം കഴിഞ്ഞ ദിവസം ആരംഭിക്കാനിരുന്ന ചൈന ടൂര്‍, അല്‍ നസ്ര്‍ ഉപേക്ഷിച്ചിരുന്നു. പിന്നാലെയാണ് മയാമിക്കെതിരായ മത്സരത്തിലും ക്രിസ്റ്റ്യാനോ കളിച്ചേക്കില്ലെന്ന ആശങ്കയുയര്‍ന്നത്. മുപ്പത്തിയെട്ടുകാരനായ ക്രിസ്റ്റ്യാനോയുടെ പരുക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ക്ലബ് പുറത്തുവിട്ടിട്ടില്ല.

news updates sports news Latest News