'എന്നോടുള്ള സ്‌നേഹം കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു'; സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

സച്ചിന്റെ പത്താം നമ്പര്‍ ജഴ്‌സി ധരിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയുകയായിരുന്ന ആരാധകനെ കണ്ടതോടെ വാഹനം നിര്‍ത്തി സംസാരിച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍.

author-image
Athira
New Update
'എന്നോടുള്ള സ്‌നേഹം കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു'; സച്ചിന്‍ തെന്‍ഡുല്‍ക്കര്‍

ന്യൂഡല്‍ഹി; സച്ചിന്റെ പത്താം നമ്പര്‍ ജഴ്‌സി ധരിച്ച് സ്‌കൂട്ടറില്‍ യാത്ര ചെയുകയായിരുന്ന ആരാധകനെ കണ്ടതോടെ വാഹനം നിര്‍ത്തി സംസാരിച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. തെന്‍ഡുല്‍ക്കര്‍ എന്നെഴുതിയ ജഴ്‌സിയില്‍ 'ഐ മിസ് യു' എന്നും എഴുതിയിട്ടുണ്ട്. ആരാധകന്റെ കൂടെയുള്ള ദൃശ്യങ്ങള്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്നെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവച്ചു.

'തെന്‍ഡുല്‍ക്കറെ' കണ്ടെന്നാണ് ഇതിഹാസ താരം എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. ''എന്നോടുള്ള സ്‌നേഹം കാണുമ്പോള്‍ ഏറെ സന്തോഷം തോന്നുന്നു''. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വ്യക്തമാക്കി. ആരാധകനോടൊപ്പം സെല്‍ഫിയുമെടുത്ത് ഓട്ടോഗ്രാഫും നല്‍കി. ''എന്റെ ദൈവത്തെ നേരിട്ടു കാണാനായതില്‍ സന്തോഷമുണ്ട്'' എന്നായിരുന്നു സച്ചിനെ കണ്ട ശേഷം ആരാധകന്റെ പ്രതികരണം. സച്ചിന്‍ പങ്കുവച്ച വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

sports news Latest News sports updates