/kalakaumudi/media/post_banners/413b44f15650050a581741e9a145bb02ff2aef0ac3621082c0dad55250eee81e.jpg)
ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്കാ ചോപ്ര, രശ്മിക മന്ദാന എന്നിവരുടെ പിന്നാലെ ഡീപ്‌ഫെയ്ക്കിന് ഇരയായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. തന്റേതായി പ്രചരിക്കുന്ന ഡീപ്‌ഫെയ്ക് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പ്രതികരിച്ചത്.
ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പിന്റെ പേരില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ആപ്പിനെ പിന്തുണച്ച് സംസാരിക്കുന്നതും, മകള്‍ സാറ ഇതിലൂടെ ഗെയിം കളിച്ച് ദിവസവും ഒന്നരലക്ഷത്തിലേറെ നേടുനേനുണ്ടെന്നുമാണ് വീഡിയോയില്‍ പറയുന്നു. എല്ലാവരും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി സച്ചിന്‍ .
സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുന്നതിനെതിരെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അടുത്തിടെ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചിരുന്നതിന് പിന്നാലെയാണ് സച്ചിന്റെ ഡീപ്‌ഫെയ്ക് വിഡിയോ പുറത്തിറങ്ങിയത്.
''പരാതികളുയരുമ്പോള്‍ പ്രതികരിക്കാനും ജാഗ്രത പാലിക്കാനും സമൂഹമാധ്യമങ്ങള്‍ തയാറാകണം. തെറ്റായ വിവരങ്ങളും ഡീപ്‌ഫെയ്കുകളും തടയുന്നതിന് അവരുടെ ഭാഗത്തുനിന്നുള്ള പെട്ടെന്നുള്ള നടപടികളും പ്രധാനമാണ്.'' സച്ചിന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ഡീപ്‌ഫെയ്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യക്തികളെയും സ്ഥാപനങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.
സച്ചിന്റെ പ്രതികരണത്തിന് പിന്നാലെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന് കീഴിലുള്ള കര്‍ശനമായ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നല്‍കുന്ന ഡീപ് ഫെയ്ക്കുകളും തെറ്റായ വിവരങ്ങളും ഇന്ത്യന്‍ ഉപയോക്താക്കളുടെ സുരക്ഷയ്ക്കും വിശ്വാസത്തിനും ഭീഷണിയാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.