സച്ചിന്‍ സുരേഷിന് ശസ്ത്രക്രിയ, സീസണ്‍ നഷ്ടമായേക്കും

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് ദീര്‍ഘകാലം പുറത്തിരിക്കും.

author-image
Athira
New Update
 സച്ചിന്‍ സുരേഷിന് ശസ്ത്രക്രിയ, സീസണ്‍ നഷ്ടമായേക്കും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ കീപ്പര്‍ സച്ചിന്‍ സുരേഷ് ദീര്‍ഘകാലം പുറത്തിരിക്കും. താരം ശസ്ത്രക്രിയക്ക് വിധേയനാകും എന്ന് ക്ലബ് അറിയിച്ചു. ശസ്ത്രക്രിയയ്ക്കായി അടുത്ത ദിവസം സച്ചിന്‍ മുംബൈയിലേക്ക് പോകും.

സച്ചിന് ഈ സീസണ്‍ നഷ്ടമാകും. അവസാന മത്സരത്തില്‍ ചെന്നൈയിനെ നേരിടുന്നതിനിടയില്‍ ആയിരുന്നു സച്ചിന്റെ തോളിന് പരിക്കേറ്റത്. ഒരു ക്രോസ് കൈക്കലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആയിരുന്നു സച്ചിന് പരിക്കേറ്റത്. താരത്തിന് പകരം കരണ്‍ജിതാണ് കളത്തില്‍ ഇറങ്ങിയത്.

sports news Latest News sports updates