പ്രകടനം അവിസ്മരണീയം... ഗില്ലിനെ പുകഴ്ത്തി സച്ചിന്‍!

തികഞ്ഞ ശാന്തത, വിക്കറ്റുകള്‍ക്കിടയിലെ ഓട്ടം, കൂടുതല്‍ റണ്‍സ് നേടാനുള്ള ആവേശം. ഇതെല്ലാം എന്നെ വല്ലാതെ ആകര്‍ഷിച്ചു.

author-image
Web Desk
New Update
പ്രകടനം അവിസ്മരണീയം... ഗില്ലിനെ പുകഴ്ത്തി സച്ചിന്‍!

മുംബൈ: ശുഭ്മാന്‍ ഗില്ലിന്റെ ഫോമാണ് ഐപിഎല്‍ ഫൈനല്‍ പോരാട്ടത്തില്‍ ഗുജറാത്തിന്റെ ബലം. കലാശപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഗില്ലിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

ഐപിഎല്‍ സീസണില്‍ അവിസ്മരണീയ പ്രകടനമായിരുന്നു ശുഭ്മാന്‍ ഗില്ലിന്റേത്. ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ രണ്ട് സെഞ്ചുറികള്‍ അദ്ദേഹം നേടി. അതിലൊരു സെഞ്ചുറി മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു. ക്രിക്കറ്റ് എപ്പോഴും പ്രവചനാതീതമാണ്-സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

തികഞ്ഞ ശാന്തത, വിക്കറ്റുകള്‍ക്കിടയിലെ ഓട്ടം, കൂടുതല്‍ റണ്‍സ് നേടാനുള്ള ആവേശം. ഇതെല്ലാം എന്നെ വല്ലാതെ ആകര്‍ഷിച്ചു. 12-ാം ഓവര്‍ മുതല്‍ ശുഭ്മാന്റെ അസാധാരണമായ ആക്രമണോത്സുകത ഗുജറാത്ത് ടൈറ്റന്‍സിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു.

മുഹമ്മദ് ഷമിക്കെതിരെ തിലക് വര്‍മ നേടിയ 24 റണ്‍സ് മുംബൈയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു. സൂര്യകുമാര്‍ യാദവ് ആ പ്രതീക്ഷയുണ്ടായിരുന്നു. ഗുജറാത്ത് മികച്ച ടീമാണ്. ഗില്ലിനെ കൂടാതെ ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍ എന്നിവരുടെ പ്രകടനം നിര്‍ണായകമാണ്. ചെന്നൈക്ക് ആഴത്തുള്ള ബാറ്റിംഗ് ലൈനപ്പുണ്ട്. ആവേശമേറിയ ഫൈനല്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നു- സച്ചിന്‍ പറയുന്നു.

ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള കലാശപ്പോരാട്ടം ഞായറാഴ്ച വൈകിട്ട് 7.30ന് അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ്.

ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ തകര്‍ത്താണ് ചെന്നൈ കലാശപ്പോരിന് യോഗ്യത നേടിയത്. ഗുജറാത്ത് രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനേയും മറികടന്നു. ചെന്നൈയുടെ പത്താം ഐപിഎല്‍ ഫൈനലാണിത്. അഞ്ചാം കിരീടമാണ് ചെന്നൈ ലക്ഷ്യമിടുന്നത്. ഗുജറാത്തിന്റെ ലക്ഷ്യം തുടര്‍ച്ചയായ രണ്ടാം കിരീടമാണ്.

 

cricket Shubman Gill IPL 2023 sachin tendulkar