സച്ചിന്‍ ഐസിസി ലോകകപ്പ് ഗ്ലോബല്‍ അംബാസിഡര്‍; ക്രിക്കറ്റ് ഇതിഹാസത്തിന്റെ പ്രതികരണം

2023 ഐസിസി ലോകകപ്പ് ഗ്ലോബല്‍ അംബാസിഡറായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

author-image
Web Desk
New Update
സച്ചിന്‍ ഐസിസി ലോകകപ്പ് ഗ്ലോബല്‍ അംബാസിഡര്‍; ക്രിക്കറ്റ് ഇതിഹാസത്തിന്റെ പ്രതികരണം

മുംബൈ: 2023 ഐസിസി ലോകകപ്പ് ഗ്ലോബല്‍ അംബാസിഡറായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഐസിസിയുടെ അംഗീകാരത്തില്‍ സന്തോഷമുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. 1987ല്‍ ബോള്‍ ബോയ് ആയാണ് തുടങ്ങിയത്. തുടര്‍ന്ന് ആറ് ലോകകപ്പുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു. മനസ്സില്‍ എല്ലാ ടൂര്‍ണമെന്റുകള്‍ക്കും പ്രത്യേക സ്ഥാനം നല്‍കിയിട്ടുണ്ടെന്നും സച്ചിന്‍ പ്രതികരിച്ചു.

ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഉദ്ഘാടന മത്സരം ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മിലാണ്. ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഓസ്‌ട്രേലിയയാണ് എതിരാളി. നവംബര്‍ 19 വരെയാണ് ലോകകപ്പ്.

india cricket sachin tendulkar world cup cricket 2023