/kalakaumudi/media/post_banners/cb6d394d9041736ba532a436e5f4b356bd06ddbb77566a6304d08461b6c29a83.jpg)
സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഒന്‍പതാം കിരീടം. ഫൈനലില്‍ കുവൈത്തിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ നാലിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്. അവസാനം വരെ ഒപ്പത്തിനൊപ്പം നിന്ന കുവൈത്തിനെ തോല്‍പിച്ചാണ് ഒന്‍പതാം സാഫ് കിരീടം ഇന്ത്യ സ്വന്തമാക്കിയത്.
ആദ്യം സ്‌കോര്‍ ചെയ്തത് കുവൈത്ത്, മല്‍സരം തുടങ്ങി പതിനാലാം മിനിറ്റില്‍. മുപ്പത്തിയൊമ്പതാം മിനിറ്റില്‍ ചാങ്‌തെ സ്‌കോര്‍ ചെയ്തു.
ഒപ്പത്തിനൊപ്പം ഫൈറ്റും ഫൗളുമായി മുന്നേറിയ മല്‍സരം ഒടുവില്‍ ഷൂട്ടൗട്ടില്‍. ആദ്യ അവസരം പാഴാക്കിയ കുവൈത്ത് ഇന്ത്യയ്ക്ക് മുന്‍തൂക്കം നല്‍കി. പക്ഷേ നാലാം കിക്കെടുത്ത ഉദാന്ത സിങിന് പിഴച്ചു. പിന്നാലെ അഞ്ചാം കിക്കും ഗോള്‍ നേടി ഇന്ത്യ കരുത്തുകാട്ടിയപ്പോള്‍ കുവൈത്തിന്റെ ഷോട്ട് ഗോളി ഗുര്‍പ്രീത് സിങ് തടുത്തു.