/kalakaumudi/media/post_banners/0b3d2459f924c780093268baf8f0204ac9d6dbe0d16f961712e1e39d1ecaef0e.jpg)
തിരുവനന്തപുരം: കേരളാ ബ്ലാസ്റ്റേര്‍സ് താരം സഹല്‍ അബ്ദുള്‍ സമദ് കേരളാ ബ്ലാസ്റ്റേഴ്‌സ് ക്ലബ് വിട്ടു. കൊല്‍ക്കത്തല്‍ ക്ലബായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിലേക്കാണ് താരം പോകുന്നത്. ഇക്കാര്യം കേരളാ ബ്ലാസ്റ്റേര്‍സ് സ്ഥിരീകരിച്ചു.
പകരം പ്രീതം കൊട്ടാല്‍ കേരളാ ബ്ലാസ്റ്റേര്‍സിലേക്ക് വരും. രണ്ടര കോടി രൂപയാണ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സില്‍ പ്രതിഫലം എന്നാണ് വിവരം. ട്രാന്‍സ്ഫര്‍ ഫീ ആയി ബ്ലാസ്റ്റേഴ്‌സിന് 90 ലക്ഷം രൂപ ലഭിക്കും.