/kalakaumudi/media/post_banners/7bd6e97d467952358724b95929b88cdfa80cf5e0ebddded61b2e467237dbca07.jpg)
പാകിസ്താന്‍ ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്കുമായി വേര്‍പിരിഞ്ഞിട്ട് മാസങ്ങളായെന്ന് മുന്‍ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സ. ഷോയ്ബ് മാലിക്ക് പാകിസ്താനി നടിയായ സന ജാവേദിനെ വിവാഹം കഴിച്ചതിന് പിന്നാലെ വന്നിരുന്ന ഊഹാപോഹങ്ങളില്‍ താരവും കുടുംബവും ചേര്‍ന്നാണ് പ്രസ്താവന ഇറക്കിയത്. വിവാഹമോചനത്തിന് മുന്‍കൈയെടുത്തത് സാനിയ തന്നെയാണെന്നും മുസ്ലീം സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടുന്നതിനുള്ള 'ഖുല്‍അ' നിയമ പ്രകാരമാണ് സാനിയ തീരുമാനമെടുത്തതെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഎയോട് പ്രതികരിച്ചു.
സാനിയ തന്റെ വ്യക്തിജീവിതം പൊതുമധ്യത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്നു. സൈനയുടേയും ഷോയ്ബിന്റേയും വിവാഹമോചനം കഴിഞ്ഞ് മാസങ്ങളായി എന്നറിയിക്കേണ്ട സാഹചര്യം ഇപ്പോള്‍ വന്നിരിക്കുന്നു. മുന്നോട്ടുള്ള യാത്രയില്‍ ഷോയ്ബിന് എല്ലാ ആശംസകളും സാനിയ അറിയിക്കുന്നു. അവളുടെ ജീവിതത്തിലെ ഏറ്റവും വൈകാരികമായ ഈ നിമിഷത്തില്‍ ആരാധകരും അഭ്യുദയകാംഷികളും ഊഹാപോഹങ്ങളിലേര്‍പ്പെടാതെ സ്വകാര്യതയെ മാനിക്കണമെന്ന് അപേക്ഷിക്കുന്നു, പ്രസ്താവനയില്‍ പറയുന്നു.
ശനിയാഴ്ചയായിരുന്നു ഷോയ്ബ് മാലിക്ക് പാകിസ്താനി നടിയായ സന ജാവേദിനെ വിവാഹം ചെയ്തത്. ഷോയ്ബ് തന്നെ ആണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.