/kalakaumudi/media/post_banners/6de4af52e13b54b03e09dc939240656e617ed09d24980cd5a5341761d9ca1814.jpg)
പാള്‍: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ തിളങ്ങി മലയാളി താരം സഞ്ജു സാംസണ്‍. രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ച്വറിയാണ് സഞ്ജു സ്വന്തമാക്കിയത്. 110 പന്തിലാണ് സഞ്ജു 100 റണ്‍സ് തികച്ചത്.
മൂന്നാമനായാണ് സഞ്ജു ബാറ്റിംഗിന് ഇറങ്ങിയത്. രണ്ടു സിക്‌സും ആറു ഫോറുമാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്നു പിറന്നത്. നാലാം വിക്കറ്റില്‍ സഞ്ജുവും തിലക് വര്‍മയും ചേര്‍ന്ന് 116 റണ്‍സ് കൂട്ടിച്ചേര്‍ത്തു
മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ത്യ: സായ് സുദര്‍ശന്‍, സഞ്ജു സാംസണ്‍, രജത് പാട്ടിദാര്‍, തിലക് വര്‍മ, കെ.എല്‍. രാഹുല്‍, റിങ്കു സിങ്, വാഷിങ്ടന്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍
ദക്ഷിണാഫ്രിക്ക: റീസ ഹെന്‍ഡ്രിക്‌സ്, ടോണി ഡി സോര്‍സി, റാസ്സി വാന്‍ഡര്‍ ദസ്സന്‍, എയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ഹെന്റിച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മില്ലര്‍, വിയാന്‍ മുള്‍ഡര്‍, കേശവ് മഹാരാജ്, നാന്‍ഡ്രേ ബര്‍ഗര്‍, ലിസാദ് വില്യംസ്, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്