ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര; ടീമില്‍ സഞ്ജുവും

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന, ട്വന്റി20, ടെസ്റ്റ് ടീമുകളെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.

author-image
Web Desk
New Update
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര; ടീമില്‍ സഞ്ജുവും

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന, ട്വന്റി20, ടെസ്റ്റ് ടീമുകളെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.

മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും ഏകദിന, ട്വന്റി20 ടീമുകളിലില്ല. മൂന്നു ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ കെ.എല്‍.രാഹുല്‍ ടീമിനെ നയിക്കും. ടെസ്റ്റില്‍ രോഹിത് ശര്‍മയാണ് നായകന്‍. ടെസ്റ്റ് ടീമില്‍ വിരാട് കോലി, ആര്‍.അശ്വിന്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏകദിന ടീം: കെ.എല്‍.രാഹുല്‍ (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, രജത് പാട്ടീദാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ്, ദീപക് ചഹര്‍.

ട്വന്റി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), യശസ്വി ജയ്‌സാള്‍, ശുഭ്മന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ, റിങ്കു സിങ്, ശ്രേയസ്സ് അയ്യര്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചഹര്‍.

ടെസ്റ്റ് ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍, കെ.എല്‍. രാഹുല്‍, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാകൂര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.

cricket india Sanju Samson