'അത് അങ്ങനെയാണ്, മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം...' സഞ്ജുവിന്റെ പ്രതികരണം

By Web Desk.19 09 2023

imran-azhar

 


തിരുവനന്തപുരം: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മലയാളി ാരം സഞ്ജു സാംസണെ ഒഴിവാക്കിയത് ചര്‍ച്ചയായിരുന്നു. പിന്നാലെ പ്രതികരണവുമായി സഞ്ജു സാംസണ്‍. സോഷ്യല്‍ മീഡിയയിലാണ് സഞ്ജുവിന്റെ പ്രതികരണം.

 

''അത് അങ്ങനെയാണ്, മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനം.'' എന്നാണ് സഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

 

ഏഷ്യന്‍ ഗെയിംസ്, ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമുകളിലേക്കും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. ഏഷ്യാ കപ്പില്‍ റിസര്‍വ് താരമായി ടീമിനൊപ്പം സഞ്ജുവും ശ്രീലങ്കയിലേക്കു പോയിരുന്നു.

 

ആദ്യ രണ്ടു മത്സരങ്ങള്‍ക്കു ശേഷം കെ.എല്‍. രാഹുല്‍ ടീമിനൊപ്പം ചേര്‍ന്നു. തുടര്‍ന്നാണ് സഞ്ജുവിന്റെ സാധ്യതകള്‍ മങ്ങിയത്. രാഹുല്‍ ശ്രീലങ്കയിലെത്തിയതിനു പിന്നാലെ സഞ്ജു നാട്ടിലേക്കു മടങ്ങി.

 

 

 

 

ഏഷ്യന്‍ ഗെയിംസ്: പുരുഷ വോളിബോളില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം

 


ഹാങ്ചൗ: 2023ലെ ഏഷ്യന്‍ ഗെയിംസില്‍ പുരുഷ വോളിബോള്‍ മത്സരത്തില്‍ കംബോഡിയയെ 3-0ന് തകര്‍ത്ത് ഇന്ത്യ. 25-14, 25-13, 25-19 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. വോളിയിലെ ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ നാളെ ദക്ഷിണ കൊറിയയെ നേരിടും.

 

ഏഷ്യന്‍ ഗെയിംസ് 19-ാം പതിപ്പിലെ മത്സരങ്ങള്‍ക്കാണ് ചൊവ്വാഴ്ച തുടക്കമായത്. ചൈനയിലെ ഹാങ്ചൗവില്‍ നടക്കുന്ന മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബര്‍ 23 നാണ്. 655 താരങ്ങള്‍ ഉള്‍പ്പെടുന്ന വലിയ നിരയുമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിന് എത്തിയത്.

 

 

 

OTHER SECTIONS