തകര്‍പ്പൻ ക്യാച്ച്; അസാധ്യമായ ഡൈവിലൂടെ പൃഥ്വി ഷായെ പുറത്താക്കി സഞ്ജു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും വിക്കറ്റിന് പിന്നില്‍ തകര്‍പ്പൻ ക്യാച്ചുമായി സഞ്ജു സാംസണ്‍

author-image
Lekshmi
New Update
തകര്‍പ്പൻ ക്യാച്ച്; അസാധ്യമായ ഡൈവിലൂടെ പൃഥ്വി ഷായെ പുറത്താക്കി സഞ്ജു

ഗുവാഹാട്ടി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ബാറ്റിംഗില്‍ പരാജയപ്പെട്ടെങ്കിലും വിക്കറ്റിന് പിന്നില്‍ തകര്‍പ്പൻ ക്യാച്ചുമായി സഞ്ജു സാംസണ്‍.ഇംപാക്ട് പ്ലെയറായി വന്ന പൃഥ്വി ഷായാണ് സഞ്ജുവിന്‍റെ കിടിലൻ ക്യാച്ചില്‍ പുറത്തായത്.ഡല്‍ഹി ബാറ്റുചെയ്യാനാരംഭിച്ച് ആദ്യ ഓവറില്‍ തന്നെയാണ് സംഭവമരങ്ങേറിയത്.

ട്രെൻ‍ഡ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്നെ സഞ്ജുവിന് ക്യാച്ച് നല്‍കി പൃഥ്വി ഷാ മടങ്ങി.തൊട്ടടുത്ത പന്തില്‍ മനീഷ് പാണ്ഡെയെയും പുറത്താക്കി ബോള്‍ട്ട് ആഞ്ഞടിച്ചതോടെ ഡല്‍ഹി വീണ്ടുമൊരു തോല്‍വി മുന്നില്‍ കാണുകയാണ്.ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മികച്ച സ്കോറാണ് രാജസ്ഥാൻ റോയല്‍സ് പടുത്തുയര്‍ത്തിയത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സാണ് എടുത്തത്.റോയല്‍സിന് വേണ്ടി ജോസ് ബട്‍ലറും (79) യശ്വസി ജയ്സ്‍വാളും (60) അര്‍ധ സെഞ്ചുറി നേടി.അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ഷിമ്രോണ്‍ ഹെറ്റ്‍മെയറിന്‍റെ (39) പ്രകടനവും നിര്‍ണായകമായി.ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

 

delhi capitals Sanju Samson