സന്തോഷ് ട്രോഫി; വിജയത്തോടെ തുടങ്ങി കേരളം

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് വിജയം.

author-image
Athira
New Update
സന്തോഷ് ട്രോഫി; വിജയത്തോടെ തുടങ്ങി കേരളം

ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് വിജയം. അരുണാചല്‍ പ്രദേശില്‍ നടന്ന മത്സരത്തില്‍ അസമിനെ നേരിട്ട കേരളം 3-1 ഗോളുകള്‍ക്ക് ആണ് വിജയിച്ചത്. മത്സരം ആരംഭിച്ച് 19ആം മിനുട്ടില്‍ കേരളം ലീഡ് എടുത്തു. അബ്ദു റഹീം ആണ് കേരളത്തിന് ലീഡ് നല്‍കിയത്. ആദ്യ പകുതി 1-0 എന്ന സ്‌കോറിന് അവസാനിച്ചു.

രണ്ടാം പകിതിയില്‍ 67ആം മിനുട്ടില്‍ സജീഷിന്റെ ഗോളില്‍ കേരളം ലീഡ് ഇരട്ടിയാക്കി. 77ആം മിനുട്ടില്‍ ഒരു ഗോള്‍ മടക്കിയത് കളിക്ക് ആവേശകരമായ ഫിനിഷ് നല്‍കി. 94ആം മിനുട്ടില്‍ നിജോ ഗില്‍ബേര്‍ടിന്റെ ഒരു ഗോളില്‍ കേരളം വിജയം ഉറപ്പിച്ചു. ഫെബ്രുവരി 23ന് ഗോവയ്ക്ക് എതിരെയാണ് കേരളം മത്സരിക്കുക.

 

 

sports news Latest News news updates