/kalakaumudi/media/post_banners/d5b44795511c5f9ac476d1092b92a4e356d016d40bab7723071699acf6117f9c.jpg)
ഇറ്റാനഗര്‍:സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ കേരളത്തിന് സമനില. അവസാന ഗ്രൂപ്പ് മത്സരത്തില്‍ സര്‍വീസസിനോട് 1-1 എന്ന സമനിലയിലാണ് കേരളം. അഞ്ചു മത്സരങ്ങളില്‍ രണ്ടാം സമനിലയാണ് കേരളം നേടുന്നത്. സമനില പിടിച്ച് കേരളം നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നു. മത്സരത്തിന്റെ തുടക്കത്തില്‍ ഒരു ഗോളിന്റെ ലീഡായിരുന്നു കേരളത്തിന്.
കേരളത്തിനായി ആദ്യപകുതിയില്‍ സജേഷ് ഗോള്‍ നേടി. ആദ്യ പകുതിയുടെ അവസാനം സനിര്‍ മുര്‍മുവിന്റെ ഗോളില്‍ കേരളം സമനിലവഴങ്ങി.അഞ്ച് മത്സരങ്ങളില്‍ രണ്ട് മത്സരങ്ങള്‍ സമനില വഴങ്ങുകയും ഒരു മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു.
5 മത്സരങ്ങളില്‍ 8 പോയിന്റുമായി കേരളം ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും കേരളത്തിന്റെ ഇതുവരെയുള്ള പ്രകടനങ്ങള്‍ തൃപ്തികരമല്ല.