/kalakaumudi/media/post_banners/c3830ad342f3b40c4fb387e1dd3282a6197688d3107e57e59506789a402e80ac.jpg)
ഇറ്റാനഗര്‍: സന്തോഷ് ട്രോഫിയില്‍ വിജയപാത പിന്‍തുടര്‍ന്ന് സര്‍വീസസ് സെമി ഫൈനലിലേക്ക് മുന്നേറി. 77-ാമത് ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ റെയില്‍വേയെ 2-0 നാണ് സര്‍വീസസ് തോല്‍പ്പിച്ചത്.
രണ്ട് ഗോളുകളും ആദ്യ പകുതിയില്‍ നിന്നാണ് വന്നത്. ഒമ്പതാം മിനിറ്റില്‍ തന്നെ ഷഫീല്‍ പിപി പെനാല്‍റ്റിയിലൂടെ സര്‍വീസസിന് ലീഡ് നല്‍കി. ഹാഫ് ടൈമിന് മുന്‍പ് സമീര്‍ മുമ്രുവിന്റെ ഗോള്‍ സര്‍വീസസിന്റെ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചു. കഴിഞ്ഞ എഡിഷനിലും സെമിയിലെത്താന്‍ സര്‍വീസസിന് ആയിരുന്നു.