ഇന്തോനേഷ്യന്‍ ഓപ്പണ്‍: സാത്വിക് ചിരാഗ് സഖ്യത്തിന് കിരീടം, ചരിത്രനേട്ടം

ഇന്തോനേഷ്യന്‍ ഓപ്പണ്‍ ടൂര്‍ണമെന്റിലെ പുരുഷ ഡബിള്‍സ് പോരാട്ടത്തില്‍ ഇന്ത്യക്ക് കിരീടം

author-image
Web Desk
New Update
ഇന്തോനേഷ്യന്‍ ഓപ്പണ്‍: സാത്വിക് ചിരാഗ് സഖ്യത്തിന് കിരീടം, ചരിത്രനേട്ടം

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ടൂര്‍ണമെന്റിലെ പുരുഷ ഡബിള്‍സ് പോരാട്ടത്തില്‍ ഇന്ത്യക്ക് കിരീടം. ഇന്ത്യയുടെ സാത്വിക്സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ഫൈനലില്‍ കൊറിയയുടെ ചിയാ സൊ സഖ്യത്തെ ആണ് പരാജയപ്പെടുത്തിയത്.

കൊറിയന്‍ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ആണ് ഇന്ത്യന്‍ ടീം തകര്‍ത്തത്. സ്‌കോര്‍: 21-17, 21-18

വിജയത്തോടെ വേള്‍ഡ് ടൂര്‍ സൂപ്പര്‍ 1000 ഇവന്റിന്റെ പുരുഷ ഡബിള്‍സില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ ജോഡിയായി സാത്വിക്-ചിരാഗ് സഖ്യം.

സെമിയില്‍ കാങ്-സിയോയെ സഖ്യം പരാജയപ്പെടുത്തിയിരുന്നു. 17-21, 21-19, 21- എന്ന സ്‌കോറിന് ആയിരുന്നു സെമിയിലെ വിജയം.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ സഖ്യം നേരിട്ടുള്ള ഗെയിമുകള്‍ക്ക് ടോപ് സീഡ് ഫജര്‍ അല്‍ഫിയാന്‍, മുഹമ്മദ് റിയാന്‍ അര്‍ഡിയാന്റോ എന്നിവരെ അട്ടിമറിച്ചിരുന്നു.

 

badminton Satwik Chirag