സൗദി മണ്ണില്‍ ആവേശ്വോജ്ജല സ്വീകരണം; 70,000ത്തോളം കാണികള്‍, നെയ്മറെ അവതരിപ്പിച്ച് അല്‍ ഹിലാല്‍

സൗദി ക്ലബ് അല്‍ ഹിലാല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഗോള്‍കീപ്പര്‍ യാസിന്‍ ബോണോയും ആരാധകര്‍ക്ക് മുന്നിലെത്തി.

author-image
Priya
New Update
സൗദി മണ്ണില്‍ ആവേശ്വോജ്ജല സ്വീകരണം; 70,000ത്തോളം കാണികള്‍, നെയ്മറെ അവതരിപ്പിച്ച് അല്‍ ഹിലാല്‍

 

റിയാദ്: സൗദി ക്ലബ് അല്‍ ഹിലാല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. ഗോള്‍കീപ്പര്‍ യാസിന്‍ ബോണോയും ആരാധകര്‍ക്ക് മുന്നിലെത്തി.

നെയ്മര്‍ക്ക് ആവേശ്വോജ്ജല സ്വീകരണമാണ് സൗദിയില്‍ ലഭിച്ചത്.

അറുപത്തിയെണ്ണായിരത്തിലധികം ആരാധകരാണ് നെയ്മറെ വരവേല്‍ക്കാന്‍ റിയാദ് കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ എത്തിലെത്തിയത്.

കരിയറിലെ പുതിയൊരു അധ്യായം തുറക്കുന്നതില്‍ സന്തോഷമെന്നും അല്‍ ഹിലാലിനായി സാധ്യമായ കിരീടങ്ങളെല്ലാം നേടിക്കൊടുക്കുമെന്നും നെയ്മര്‍ ആരാധകര്‍ക്ക് വാക്ക് നല്‍കി.

1450 കോടി പ്രതിവര്‍ഷ കരാറിലാണ് നെയ്മര്‍ പിഎസ്ജി വിട്ട് അല്‍ ഹിലാലിലേക്ക് ചേക്കേറിയത്. പിഎസ്ജിക്ക് 817 കോടി രൂപ ട്രാന്‍സ്ഫര്‍ തുക നല്‍കി. അടുത്ത വ്യാഴാഴ്ച അല്‍ റയീദിനെതിരാണ് നെയ്മറിന്റെ അരങ്ങേറ്റ മത്സരം.

 

മൊറോക്കോയുടെ ലോകകപ്പ് ഹീറോ യാസിന്‍ ബോണോയും ആരാധകര്‍ക്ക് മുന്നിലെത്തി. സെവിയയില്‍ നിന്നാണ് സൂപ്പര്‍ ഗോള്‍കീപ്പറെ അല്‍ ഹിലാല്‍ ടീമിലെത്തിച്ചത്.

 

neymar Al-Hilal