റൊണാള്‍ഡോയുടെ വണ്ടര്‍ ഗോള്‍; അല്‍ ഷബാബിനെ തകര്‍ത്ത് അല്‍ നസര്‍

By Priya .24 05 2023

imran-azhar

 

റിയാദ്: സൗദി പ്രൊലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വണ്ടര്‍ ഗോളില്‍ അല്‍ നസറിന് മിന്നും വിജയം. അല്‍ ഷബാബിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്.

 

ക്രിസ്റ്റ്യന്‍ ഗുവാന്‍സയുടെ ഇരട്ടഗോളില്‍ ഷബാബ് ആദ്യം മുന്നിലെത്തി. ടാലിസ്‌ക, അബ്ദുറഹ്മാന്‍ എന്നിവരുടെ ഗോളുകളിലൂടെ അല്‍ നസര്‍ ഇവര്‍ക്കൊപ്പമെത്തി.

 

59ആം മിനുറ്റിലാണ് റൊണാള്‍ഡോ വിജയഗോള്‍ നേടിയത്. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ മൂന്ന് പോയിന്റ് പിന്നില്‍ രണ്ടാംസ്ഥാനത്താണ് അല്‍ നസര്‍. അല്‍ ഇത്തിഹാദാണ് ഒന്നാംസ്ഥാനത്ത്.

 

അല്‍ ഷബാബിനെതിരെ 59ാം മിനിറ്റില്‍ തന്റെ മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി ഓടിക്കയറിയാണ് റൊണാള്‍ഡോ ഗോളടിച്ചത്.ജയിച്ചെങ്കിലും ഒന്നാം സ്ഥാനത്തുള്ള അല്‍ ഇത്തിഹാദിനെക്കാള്‍ മൂന്ന് പോയന്റ് പിന്നിലാണ് ഇപ്പോഴും അല്‍ നസര്‍.

 

അല്‍ ഇത്തിഹാദിന് 28 മത്സരങ്ങളില്‍ 66 പോയന്റും അല്‍ നസ്‌റിന് ഇത്രയും മത്സരങ്ങളില്‍ 63 പോയന്റുമാണുള്ളത്.

 

 

OTHER SECTIONS