ഹാട്രിക് അടിച്ച് റൊണാള്‍ഡോ: അല്‍ നസ്‌റിന് തകര്‍പ്പന്‍ ജയം

സൗദി പ്രോ ലീഗില്‍ ദമാക്ക് എഫ്‌സിക്കെതിരെ അല്‍ നസ്‌റിന് തകര്‍പ്പന്‍ ജയം. ആദ്യപകുതിയിലെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് കരുത്തില്‍ അല്‍ നസ്ര്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ദമാക്ക് എഫ്‌സിയെ തകര്‍ത്തു.

author-image
Priya
New Update
ഹാട്രിക് അടിച്ച് റൊണാള്‍ഡോ: അല്‍ നസ്‌റിന് തകര്‍പ്പന്‍ ജയം

റിയാദ്: സൗദി പ്രോ ലീഗില്‍ ദമാക്ക് എഫ്‌സിക്കെതിരെ അല്‍ നസ്‌റിന് തകര്‍പ്പന്‍ ജയം. ആദ്യപകുതിയിലെ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് കരുത്തില്‍ അല്‍ നസ്ര്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ദമാക്ക് എഫ്‌സിയെ തകര്‍ത്തു.

റൊണാള്‍ഡോ 18-ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി.24, 44 മിനുറ്റുകളില്‍ സിആര്‍7 ഗോള്‍ വല കുലുക്കി.പതിനെട്ടാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആദ്യ ഗോള്‍.

ആദ്യപകുതി അവസാനിക്കുന്നതിന് മുമ്പ് റോണോയുടെ മൂന്നാം ഗോളും എത്തി. ലീഗില്‍ അഞ്ചാം മത്സരം മാത്രം കളിച്ച റൊണാള്‍ഡോയുടെ ഗോള്‍ നേട്ടം ഇതോടെ എട്ട് ആയി. ഇതില്‍ രണ്ട് ഹാട്രിക് ഉള്‍പ്പെടുന്നു.

ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് താരം. 18 മത്സരങ്ങളില്‍ 43 ജയവുമായി പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാണ് അല്‍ നസ്ര്‍. 41 പോയിന്റുള്ള അല്‍-ഇത്തിഹാദാണ് രണ്ടാം സ്ഥാനത്ത്. 40 പോയിന്റോടെ ഷബാബ് ആണ് മൂന്നാമത്.

Cristiano Ronaldo Al Nassr damac fc saudi pro league