ഇന്ത്യ v/s അഫ്ഗാനിസ്താന്‍; ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്, കോലി തിരിച്ചെത്തും..

അഫ്ഗാനിസ്താനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം ടി20 മത്സരം ഞായറാഴ്ച നടക്കും.

author-image
Athira
New Update
ഇന്ത്യ v/s അഫ്ഗാനിസ്താന്‍; ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്, കോലി തിരിച്ചെത്തും..

അഫ്ഗാനിസ്താനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം ടി20 മത്സരം ഞായറാഴ്ച നടക്കും. 14 മാസത്തെ ഇടവേളക്കു ശേഷം തിരിച്ചെത്തിയ ഇന്ത്യന്‍ താരം രോഹിത് ചരിത്ര നേട്ടം സ്വന്തമാക്കാനൊരുങ്ങുകയാണ്. 52 മത്സരത്തില്‍ നിന്നാണ് രോഹിത് 40 ജയങ്ങള്‍ നേടിയത്. അതിനാല്‍ കുറവ് മത്സരത്തിലൂടെ കൂടുതല്‍ ജയങ്ങള്‍ നേടിക്കൊടുക്കുന്ന ഇന്ത്യന്‍ നായകനെന്ന റെക്കോഡില്‍ ധോണിയെ പിന്നിലാക്കാനും രോഹിത്തിന് സാധിക്കും. 72 മത്സരങ്ങളില്‍ നിന്നാണ് ധോണി ഇന്ത്യക്ക് 41 ജയം നേടിക്കൊടുത്തത്.

ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ ഡെക്കായിരുന്നു. സഹ ഓപ്പണര്‍ ശുബ്മാന്‍ ഗില്ലുമായുള്ള ആശയക്കുഴപ്പത്തെത്തുടര്‍ന്ന് രോഹിത് റണ്ണൗട്ടാവുകയായിരുന്നു.
രണ്ടാം ടി20യില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനത്തോടെ രോഹിതിന് തിരിച്ചുവരാന്‍ സാധിച്ചാല്‍ ചരിത്ര നേട്ടം സ്വന്തമാക്കാനാകും.

ആദ്യ മത്സരം കളിക്കാതിരുന്ന വിരാട് കോലി രണ്ടാം മത്സരം കളിക്കും. മൂന്നാം നമ്പറിലേക്ക് കോലിയെത്തുമ്പോള്‍ ശുബ്മാന്‍ ഗില്‍ പ്ലേയിങ് 11ന് പുറത്തായേക്കും. ഓപ്പണിങ്ങിലേക്ക് യശ്വസി ജയ്സ്വാള്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. ഇന്ത്യ ബൗളിങ് നിരയില്‍ മാറ്റം വരുത്തിയേക്കില്ല.

നിലവിലെ ഇന്ത്യയുടെ യുവതാരങ്ങളെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. റിങ്കു സിങ്ങും ജിതേഷ് ശര്‍മയും ചേര്‍ന്ന് ഫിനിഷിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. രണ്ടാം ടി20യില്‍ ഇന്ത്യയുടെ ടീം കരുത്ത് കൂടുതല്‍ ശക്തമാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

 

 

 

 

 

sports updates sports news Latest News