ഷഹീന്‍ അഫ്രീദി വിവാഹിതനായി, വധു ഷാഹിദ് അഫ്രീദിയുടെ മകള്‍

പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി വിവാഹിതനായി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ മകള്‍ അന്‍ഷയാണു വധു.

author-image
Web Desk
New Update
ഷഹീന്‍ അഫ്രീദി വിവാഹിതനായി, വധു ഷാഹിദ് അഫ്രീദിയുടെ മകള്‍

കറാച്ചി: പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി വിവാഹിതനായി. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ മകള്‍ അന്‍ഷയാണു വധു.

കറാച്ചിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ പാക്ക് ക്യാപ്റ്റന്‍ ബാബര്‍ അസം ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷം ഷഹീന്‍ അഫ്രീദിയും അന്‍ഷയും തമ്മിലുള്ള വിവാഹ നിശ്ചയം നടത്തിയിരുന്നു.

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങളായ സര്‍ഫറാസ് ഖാന്‍, ശതബ് ഖാന്‍, നസീം ഷാ തുടങ്ങിയവരും കറാച്ചിയിലെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം ട്വന്റി20 ലോകകപ്പിനിടെ കാലിനു പരുക്കേറ്റ അഫ്രീദി, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനു മുന്‍പേ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഫെബ്രുവരി പതിമൂന്നിനാണ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ എട്ടാം പതിപ്പിനു തുടക്കമാകുന്നത്.

 

cricket shahid afridi shaheen afridi