ഷാജി പ്രഭാകരനെ എഐഎഫ്എഫ് സെക്രട്ടറി ജനറല്‍ സ്ഥാനത്ത് നിന്ന് 'ഔദ്യോഗികമായി' നീക്കി

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്നു മലയാളിയായ ഷാജി പ്രഭാകരനെ 'ഔദ്യോഗികമായി' പുറത്താക്കി.

author-image
Athira
New Update
ഷാജി പ്രഭാകരനെ എഐഎഫ്എഫ് സെക്രട്ടറി ജനറല്‍ സ്ഥാനത്ത് നിന്ന് 'ഔദ്യോഗികമായി' നീക്കി

ന്യൂഡല്‍ഹി; അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്നു മലയാളിയായ ഷാജി പ്രഭാകരനെ 'ഔദ്യോഗികമായി' പുറത്താക്കി. എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നാണ് ഇക്കാര്യം തീരുമാനിച്ചത്. നവംബര്‍ 7നു രാത്രി ഷാജി പ്രഭാകരനെ പുറത്താക്കാന്‍ പ്രസിഡന്റ് കല്യാണ്‍ ചൗബേ തീരുമാനിച്ചത്. വിശ്വാസ വഞ്ചന ആരോപിച്ചായിരുന്നു തീരുമാനം.

ഷാജി പ്രഭാകരന്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഡിസംബര്‍ 8നു തീരുമാനം സ്റ്റേ ചെയ്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കു മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കുവെന്നു ജനുവരി 19നു കോടതി വീണ്ടും വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് യോഗം വിളിച്ചത്. ഷാജി പ്രഭാകരന് നേരെ ആരോപണം ഉയര്‍ത്തുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായ ബൈചുങ് ബൂട്ടിയ യോഗത്തില്‍ പ്രതികരിച്ചിരുന്നു. പ്രസിഡന്റ് കല്യാണ്‍ ചൗബേയും ട്രഷറര്‍ കിപ അജയും രാജിവയ്ക്കണമെന്നും ബൂട്ടി ആവശ്യപ്പെട്ടു.

sports news Latest News news updates