/kalakaumudi/media/post_banners/baada43488dcc3c1f863a2c9e5adf1a7a17640206b80e39c38702f84d0520b5c.jpg)
പാക്ക് ക്രിക്കറ്റ് താരം ശുഐബ് മാലിക് സിനിമാ താരം സന ജാവേദിനെ വിവാഹം ചെയ്തു. വിവാഹം കഴിച്ച വിവരം മാലിക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ശുഐബ് മാലികും മുന്‍ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ വിവാഹമോചിതനാകുന്നു എന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് ശുഐബിന്റെ രണ്ടാം വിവാഹം.
2010ലാണ് മാലിക്കും സാനിയ മിര്‍സയും തമ്മില്‍ വിവാഹിതരായത്. മാതാചാരങ്ങള്‍ പ്രകാരം ഹൈദരാബാദില്‍വച്ചായിരുന്നു വിവാഹം. 2018ല്‍ ഈ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. ഇതിനുശേഷവും കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ സാനിയ കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. സന ജാവേദുമായി മാലിക് ഡേറ്റിങ്ങിലാണെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സാനിയ ഷൊയ്ബുമായുള്ള ബന്ധത്തിലെ വിള്ളലുകളെക്കുറിച്ച് സൂചനകളുണ്ടായിരുന്നു. ഔദ്യോഗികമായി വിവാഹമോചനം സ്ഥിതീകരിച്ചിട്ടില്ല.