നിന്റെ നേട്ടങ്ങളില്‍ അഭിമാനിക്കുന്നു; വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ സാനിയയെ അഭിനന്ദിച്ച് ഷുഐബ്

By Lekshmi.28 01 2023

imran-azhar

 

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മികസ്ഡ് ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണയ്‌ക്കൊപ്പം കളിച്ച് സാനിയ ഫൈനല്‍ വരെയെത്തി.മത്സരശേഷം വികാരഭരിതയായിട്ടാണ് ഇന്ത്യന്‍ താരം പ്രതികരിച്ചത്.മകന് മുന്നില്‍ ഒരു ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കാനാകുമെന്ന് കരുതിയിരുന്നില്ലെന്ന് സാനിയ സന്തോഷക്കണ്ണീരോടെ പറഞ്ഞു.ഇതിന് പിന്നാലെ സാനിയയെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു.

 

 

പ്രശ്‌സ്തരും സാനിയയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആരാധകരുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.ഈ അഭിനന്ദന പോസ്റ്റുകളില്‍ ഏറ്റവും ശ്രദ്ധേയം സാനിയയുടെ ഭര്‍ത്താവും പാകിസ്താന്‍ ക്രിക്കറ്റ് താരവുമായ ഷുഐബ് മാലിക്കിന്റെ പോസ്റ്റാണ്.ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഷുഐബ് സാനിയയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

 

 

'കായികരംഗത്തെ എല്ലാ വനിതകളുടേയും പ്രതീക്ഷ. കരിയറിലെ നിന്റെ എല്ലാ നേട്ടങ്ങളിലും ഞാന്‍ അഭിമാനിക്കുന്നു.ഒരുപാട് പേരുടെ പ്രചോദനമാണ് നീ. കരുത്തോടെ യാത്ര തുടരുക.അവിശ്വസനീയമായ ഈ കരിയറിന് അഭിനന്ദനങ്ങള്‍.'ഷുഐബ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.മിക്‌സഡ് ഡബിള്‍സ് ഫൈനല്‍ മത്സരത്തിനിടെ എടുത്ത ചിത്രവും ഷുഐബ് പങ്കുവെച്ചിട്ടുണ്ട്.

 

 

 

OTHER SECTIONS