വിരാട് കോഹ് ലിയുടെ മൂന്നാം സ്ഥാനം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നോ? നയം വ്യക്തമാക്കി ശ്രേയര്‍ അയ്യര്‍!

By Hiba.25 09 2023

imran-azhar

 

 

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ 99 റൺസിന്റെ വിജയത്തിന് സെഞ്ച്വറി നേടിയ ശേഷം, താരം ശ്രേയസ് അയ്യർ ഞായറാഴ്ച തന്റെ പരിക്കിനെ പറ്റി തുറന്നു പറഞ്ഞു, മുതുകിലെ ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയും ആറ് മാസത്തോളം കളിക്കാനാകാതിരിക്കുകയും ചെയ്ത അയ്യർ, 90 പന്തിൽ 105 റൺസ് നേടി ഇന്ത്യയെ ഓസ്‌ട്രേലിയയ്‌ക്കെതിരെ 5 വിക്കറ്റ് നഷ്ടത്തിൽ 399 എന്ന കൂറ്റൻ സ്‌കോറിലെത്തിച്ചു. 

 

"ഇതൊരു റോളർകോസ്റ്റർ റൈഡായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാൻ കഠിനാധ്വാനം ചെയ്യുകയായിരുന്നു, ഏകാന്തമായ ഒരു സ്ഥലത്തായിരുന്നു ഞാൻ," പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം അയ്യർ പറഞ്ഞു. 


"തിരിച്ചുവരാനുള്ള ആവേശത്തിലായിരുന്നു, ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷം ഞാൻ വളരെ ആസ്വദിച്ചു. ടി.വിയിൽ മത്സരങ്ങൾ കാണുകയും പുറത്ത് പോകാൻ ആഗ്രഹിക്കുകയും ചെയ്തു. 

 

"എനിക്ക് എന്നിൽ ഒരു വിശ്വാസമുണ്ടായിരുന്നു. ഞാൻ എന്താണ് ലക്ഷ്യമിടുന്നതെന്ന് എനിക്കറിയാമായിരുന്നു, ഇന്ന് എന്റെ പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു. 

 


28-കാരനയാ ശ്രേയസ് അയ്യർ ഏഷ്യാ കപ്പിന്റെ ടീമിൽ തിരിച്ചെത്തി, പക്ഷേ ടൂർണമെന്റിന്റെ മധ്യത്തിൽ നടുവേദനയെ തുടർന്ന് രണ്ടാഴ്ചയ്ക്കിടെ ഒരു തവണ മാത്രമേ അദ്ദേഹത്തിന് ബാറ്റ് ചെയ്യാനായുള്ളൂ.


ഓസീസ്ക്കെതിരായ തന്റെ തന്ത്രത്തെക്കുറിച്ച് അയ്യർ പറഞ്ഞു,ടീമിന് ആവശ്യമായി വരുകയാണെങ്കിൽ ഏത് പൊസിഷനിൽ കളിക്കാനും താൻ തയ്യാറാണ് .

 

 

 

 

 

വിരാട് കൊഹ്‌ലി നല്ല ഒരു കളിക്കാരനാണ് അദ്ദേഹത്തിന്റെ മൂന്നാം നമ്പർ സ്ഥാനം തട്ടിയെടുക്കാൻ ശ്രമിക്കുന്നില്ല .

 

 

അയ്യരുടെ രണ്ടാം പകുതിയിലെ വിക്കറ്റ് സ്പിന്നിംഗ് കണ്ട് അൽപ്പം അമ്പരന്നെന്ന് സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ കെ എൽ രാഹുൽ പറഞ്ഞു.

 

OTHER SECTIONS