/kalakaumudi/media/post_banners/818052aaaf6175a0d2867e2498c47b945c77665b39fee776a9a9b06a3550ef6e.jpg)
അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ-പാക് പോരാട്ടത്തിന്റെ ആവേശത്തിനിടെ മറ്റൊരു സന്തോഷ വാര്‍ത്ത. ശനിയാഴ്ചത്തെ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ കളിച്ചേക്കും. നായകന്‍ രോഹിത് ശര്‍മയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.
ഗില്‍ 99 ശതമാനം തയ്യാറാണ്, തീരുമാനം നാളെയെടുക്കുമെന്നും രോഹിത് മാധ്യമങ്ങളോട് പറഞ്ഞു. ഗില്‍ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നു. ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഗില്‍ കളിച്ചില്ല.