ക്രഷോ, എനിക്കോ? അമ്പരന്ന് ശുഭ്മാന്‍ ഗില്‍!

By Web Desk.08 03 2023

imran-azhar

 

മുംബൈ: താരസുന്ദരി രശ്മിക മന്ദാനയോട് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്ലിന് ക്രഷ്! കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ച വാര്‍ത്തയാണിത്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗില്ലിന്റെ വെളിപ്പെടുത്തല്‍ എന്ന മട്ടിലാണ് വാര്‍ത്ത പുറത്തുവന്നത്.

 

എന്നാല്‍, സംഭവത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഗില്ലിന്റെ പ്രതികരണം. രശ്മികയോട് ക്രഷ് ഉണ്ടെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന സോഷ്യല്‍ മീഡിയയിലൂടെ ഗില്‍ പറഞ്ഞത്.

 

ഇന്‍സ്റ്റന്റ് ബോളിവുഡ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വാര്‍ത്ത വന്നത്. ഇതിന് താഴെ കമന്റ് ചെയ്തായിരുന്നു ശുഭ്മാന്റെ പ്രതികരണം.

 

നേരത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകള്‍ സാറയുമായി ഗില്‍ ഡേറ്റിംഗിലാണെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. നിരവധി വാര്‍ത്തകളും ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

 

കഴിഞ്ഞ പ്രണയ ദിനത്തില്‍ ഒരു റസ്റ്ററന്റില്‍ ഇരിക്കുന്ന ചിത്രം ഗില്‍ പങ്കുവച്ചിരുന്നു. അതേ റസ്റ്ററന്റില്‍ നിന്നുള്ള ചിത്രം 2021 ജൂലായില്‍ സാറയും പങ്കുവച്ചിരുന്നു. ഇതിനെ ബന്ധപ്പെടുത്തിയാണ് ഗോസിപ്പ് പരന്നത്.

 

ബോളിവുഡ് താരം സാറ അലി ഖാനുമായും ശുഭ്മാന്റെ പേര് ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.