പഠിച്ച് തുടങ്ങൂ; കമന്റിലൂടെ ആരാധികയുടെ ആഗ്രഹം നിറവേറ്റി ശുഭ്മാന്‍ ഗില്ല്

ഇന്ത്യന്‍ ക്രിക്കറ്റ് യുവതാരം ശുഭ്മാന്‍ ഗില്ലിന് ആരാധകര്‍ നിരവധി. 23കാരനായ ഗില്ലിന് 12 മില്യണിലധികം ആരാധകര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഉണ്ട്.

author-image
Athira
New Update
പഠിച്ച് തുടങ്ങൂ; കമന്റിലൂടെ  ആരാധികയുടെ ആഗ്രഹം നിറവേറ്റി ശുഭ്മാന്‍ ഗില്ല്

 

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് യുവതാരം ശുഭ്മാന്‍ ഗില്ലിന് ആരാധകര്‍ നിരവധി. 23കാരനായ ഗില്ലിന് 12 മില്യണിലധികം ആരാധകര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഉണ്ട്. ഗില്ലിന്റെ പേരില്‍ നിരവധി ഇന്‍സ്റ്റാഗ്രാം പേജുകളും ആരാധകര്‍ നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തിടെ ഗില്ലിനെ വ്യത്യസ്തമായ ഒരു രീതിയില്‍ സമീപിച്ചിരിക്കുകയാണ് ഒരു ആരാധിക.

തന്റെ ഇന്‍സ്റ്റഗ്രാം റീലില്‍ ശുഭ്മാന്‍ ഗില്‍ കമന്റ് ചെയ്യുകയാണെങ്കില്‍ പഠിച്ചു തുടങ്ങാമെന്ന് വിദ്യാര്‍ത്ഥിനി പോസ്റ്റ് ചെയ്തു. ആരാധികയുടെ ആഗ്രഹം പോലെ ഇന്‍സ്റ്റഗ്രാം വീഡിയോക്ക് താഴെ ശുഭ്മാന്‍ ഗില്‍ കമന്റിട്ടു. പഠനം തുടങ്ങൂ എന്നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ കമന്റ്. പ്രിയ താരത്തിന്റെ ഫോട്ടോകളാണ് വിദ്യാര്‍ത്ഥിനിയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കൂടുതലും ഉള്ളത്.

 

 

 

Latest News news updates sports updates