ഫുട്‌ബോള്‍ ഇതിഹാസം സര്‍ ബോബി ചാര്‍ട്ടന്‍ ഓര്‍മയായി

ഫുട്‌ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടന്‍ (89) അന്തരിച്ചു. 1966-ല്‍ ഇംഗ്ലണ്ടിനെ ലോക ചാമ്പ്യന്‍മാരാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ച ബോബി ചാള്‍ട്ടന്‍, ഇംഗ്ലണ്ട് ദേശീയ ടീമിനായി 106 മത്സരങ്ങള്‍ കളിച്ച്, 49 രാജ്യാന്തര ഗോളുകള്‍ നേടി.

author-image
Web Desk
New Update
ഫുട്‌ബോള്‍ ഇതിഹാസം സര്‍ ബോബി ചാര്‍ട്ടന്‍ ഓര്‍മയായി

മാഞ്ചസ്റ്റര്‍: ഫുട്‌ബോള്‍ ഇതിഹാസം സര്‍ ബോബി ചാള്‍ട്ടന്‍ (89) അന്തരിച്ചു. 1966-ല്‍ ഇംഗ്ലണ്ടിനെ ലോക ചാമ്പ്യന്‍മാരാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ച ബോബി ചാള്‍ട്ടന്‍, ഇംഗ്ലണ്ട് ദേശീയ ടീമിനായി 106 മത്സരങ്ങള്‍ കളിച്ച്, 49 രാജ്യാന്തര ഗോളുകള്‍ നേടി.

ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരങ്ങളിലൊരാളായ ബോബി ചാള്‍ട്ടന്‍, യുണൈറ്റഡിനായി 758 മത്സരങ്ങള്‍ കളിച്ചു. അവസാന നാളുകളില്‍ ബോബി ചാള്‍ട്ടന്‍ ഡിമെന്‍ഷ്യ രോഗബാധിതനായിരുന്നു.

1937 ഒക്ടോബര്‍ 11 ന് ബ്രിട്ടനിലെ ആഷിങ്ടണിലാണ് ജനനം. 1953 ജനുവരി 1 ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബില്‍ ചേര്‍ന്നു. 1956-ലായിരുന്നു അരങ്ങേറ്റം.

1958 ഫെബ്രുവരിയില്‍ മ്യൂണിക്ക് വിമാനദുരന്തത്തില്‍ നിന്ന് ബോബിയടക്കം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിലെ 8 പേര്‍ മാത്രമാണ് രക്ഷപ്പെട്ടത്.

1958ല്‍ ഇംഗ്ലണ്ട് ദേശീയ ടീമില്‍ അംഗമായ ബോബി 1958, 1962, 1966, 1970 ലോകകപ്പുകളില്‍ കളിച്ചു. 1966ല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം കരസ്ഥമാക്കി.

sports football sir bobby charlton