/kalakaumudi/media/post_banners/628f4aee92c20b922d5f7ede0e5618d0452ae8e20495bafdea39e902297a85b7.jpg)
സാല്‍വദോര്‍: ബ്രസീലിയന്‍ ഫുട്‌ബോള്‍ താരത്തിന് പരിശീലനത്തിനിടെ ദാരുണാന്ത്യം. ബ്രസീലിയന്‍ നാലാം ഡിവിഷനില്‍ കളിക്കുന്ന ബഹിയ ഡെ ഫെയ്‌റ ക്ലബിന്റെ താരം ഹോസെ ഒലിവേരയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്.
ടീം ഡോക്ടര്‍മാര്‍ പരിശോധിച്ചെങ്കിലും 36കാരനായ താരത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ഡിയോണ്‍ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. 23 മത്സരങ്ങളാണ് 2023 ല്‍ ഡിയോണ്‍ കളിച്ചത്. അഞ്ചു ഗോളുകളും ഒരു അസിസ്റ്റും ഈ മത്സരങ്ങളില്‍ നിന്ന് താരം നേടി.