രോഹിതിനെ എയറില്‍ നിര്‍ത്തി സോഷ്യല്‍ മീഡിയ, ഹിറ്റ് മാനല്ല, ഡക്ക് മാനെന്ന് പരിഹാസം

രോഹിത് ശര്‍മക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അതിരൂക്ഷ വിമര്‍ശനം.

author-image
Web Desk
New Update
രോഹിതിനെ എയറില്‍ നിര്‍ത്തി സോഷ്യല്‍ മീഡിയ, ഹിറ്റ് മാനല്ല, ഡക്ക് മാനെന്ന് പരിഹാസം

ചെന്നൈ: രോഹിത് ശര്‍മക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അതിരൂക്ഷ വിമര്‍ശനം. എപിഎല്ലില്‍ രണ്ടാം ഇന്നിംഗ്‌സിലും പൂജ്യത്തിന് പുറത്തായതോടെയാണ് വിമര്‍ശനം അതിശക്തമായത്. ഹിറ്റ് മാനല്ല, ഡക്ക് മാനാണെന്ന പരിഹാസമാണ് നിറയുന്നത്.

കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ രോഹിത് പൂജ്യത്തിന് പുറത്തായിരുന്നു. ശനിയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെയും രോഹിത് സമ്പൂര്‍ണ പരാജയമായി. ഓപ്പണര്‍ സ്ഥാനം വിട്ട് വണ്‍ ഡൗണായി ഇറങ്ങിയിട്ടും താരം പൂജ്യത്തിന് പുറത്തായി.

ഈ സീസണില്‍ ഇതുവരെ കളിച്ച പത്തും മത്സരങ്ങളില്‍ 18.40 ശരാശരിയില്‍ വെറും 184 റണ്‍സ് ആണ് രോഹിതിന് നേടാനായത്. 65 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സ്‌ട്രൈക്ക് റേറ്റ് 126.89 മാത്രമാണ്.

cricket rohit sharma IPL 2023