'ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുക എന്നത് എപ്പോഴും ഒരു സ്വപ്നമാണ്': സൗരഭ് കുമാര്‍

ഫെബ്രുവരി 2ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലേക്കുള്ള ടീമിനെ തിങ്കളാഴ്ച ഉള്‍പ്പെടുത്തിയതോടെ സൗരഭ് കുമാറിന്റെ ജീവിതത്തിലൊരു വഴിത്തിരിവായി മാറിയേക്കും.

author-image
Athira
New Update
'ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുക എന്നത് എപ്പോഴും ഒരു സ്വപ്നമാണ്': സൗരഭ് കുമാര്‍

വിശാഖപട്ടണം; ഫെബ്രുവരി 2ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിലേക്കുള്ള ടീമിനെ തിങ്കളാഴ്ച ഉള്‍പ്പെടുത്തിയതോടെ സൗരഭ് കുമാറിന്റെ ജീവിതത്തിലൊരു വഴിത്തിരിവായി മാറിയേക്കും. വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റില്‍ 30 കാരനായ സൗരഭ് ഉണ്ടാകും. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ കെ.എല്‍. രാഹുല്‍ രവീന്ദ്ര ജഡേജ എന്നിവര്‍ പരിക്കേറ്റതുമൂലം കളിക്കില്ലെന്ന് ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പരുക്കേറ്റ രണ്ടു താരങ്ങളും ടീമില്‍നിന്നു പുറത്തായപ്പോള്‍ സര്‍ഫറാസ് ഖാന്‍, വാഷിങ്ടന്‍ സുന്ദര്‍, സൗരഭ് കുമാര്‍ എന്നിവരെയാണ് ബിസിസിഐ പകരക്കാരായി ഉള്‍പ്പെടുത്തിയത്.

ഇതാദ്യമായല്ല സൗരഭ് കുമാറിനെ ഇന്ത്യന്‍ ടീമിലെടുക്കുന്നത്. 2022 ല്‍ ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും ബംഗ്ലദേശിനെതിരായ പരമ്പരയിലും താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പ്ലേയിങ് ഇലവനില്‍ താരത്തിന് അവസരം കിട്ടിയില്ല. സൗരഭ് ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിനു വേണ്ടിയാണു കളിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുക എന്നത് എപ്പോഴും ഒരു സ്വപ്നമാണെന്നും അതിനായി ഒരുപാട് കാര്യങ്ങള്‍ ഒത്തുചേരേണ്ടതുണ്ടെന്നും സൗരഭ് പറഞ്ഞു.

വാഷിങ്ടന്‍ സുന്ദറും സ്പിന്‍ ബോളിങ്ങിലും ബാറ്റിങ്ങിലും കഴിവു തെളിയിച്ചിട്ടുള്ള താരമാണ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 68 മത്സരങ്ങളില്‍നിന്ന് 2061 റണ്‍സ് താരം നേടിയിട്ടുണ്ട്. ഇത്ര തന്നെ കളികളില്‍നിന്ന് 290 വിക്കറ്റുകളും സൗരഭ് വീഴ്ത്തി. ഇംഗ്ലണ്ട് ലയണ്‍സ് ടീമിനെതിരെ ഇന്ത്യ എയ്ക്കു വേണ്ടി നടത്തിയ പ്രകടനമാണ് ദേശീയ സീനിയര്‍ ടീമിലേക്കു താരത്തെ എത്തിച്ചത്.

sports updates sports news Latest News