കോലിയെ നായകസ്ഥാനത്ത് നിന്ന് നീക്കിയത് താനല്ല; സൗരവ് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് വിരാട് കോലിയെ മാറ്റിയത് താനല്ലെന്ന്് സൗരവ് ഗാംഗുലി. ബംഗാളിലെ ഒരു സ്വകാര്യ ടെലിവിഷന്‍ പരിപാടിക്കിടെയാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്.

author-image
Web Desk
New Update
കോലിയെ നായകസ്ഥാനത്ത് നിന്ന് നീക്കിയത് താനല്ല; സൗരവ് ഗാംഗുലി

 

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്ത് നിന്ന് വിരാട് കോലിയെ മാറ്റിയത് താനല്ലെന്ന്് സൗരവ് ഗാംഗുലി. ബംഗാളിലെ ഒരു സ്വകാര്യ ടെലിവിഷന്‍ പരിപാടിക്കിടെയാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്.

''ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ നായകസ്ഥാനത്തു തുടരാന്‍ കോലിക്ക് താല്‍പര്യമില്ലായിരുന്നു. അതു പലതവണ തുറന്നു പറയുകയും ചെയ്തിരുന്നു. ട്വന്റി20 ക്യാപ്റ്റന്‍ സ്ഥാനത്തു തുടരുന്നില്ലെങ്കില്‍ ഏകദിനത്തിലെ ക്യാപ്റ്റന്‍സി കൂടി ഒഴിയുന്നത് നല്ലതായിരിക്കുമെന്ന നിര്‍ദേശം ഞാന്‍ മുന്നോട്ടുവച്ചു. ടെസ്റ്റിലും ലിമിറ്റഡ് ഓവറിലും 2 വ്യത്യസ്ത ക്യാപ്റ്റന്‍മാര്‍ ഉണ്ടാകട്ടെയെന്ന ചിന്തയായിരുന്നു അതിനു പിന്നില്‍. പക്ഷേ ക്യാപ്റ്റന്‍ പദവി ഒഴിയുന്നതിനായി കോലിയില്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ല. അദ്ദേഹത്തെ മാറ്റാന്‍ ശ്രമിച്ചിട്ടുമില്ല' എന്ന് സൗരവ് പറഞ്ഞു.

3 ഫോര്‍മാറ്റുകളിലെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഒഴിയാനുള്ള കോലിയുടെ തീരുമാനം 2022ന്റെ തുടക്കത്തില്‍ വലിയ കോളിളക്കമുണ്ടായിരുന്നു. അന്ന് സൗരവ് ഗാംഗുലിയായിരുന്നു ബിസിസിഐ പ്രസിഡന്റ്. രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കാന്‍ ഗാംഗുലിയുടെ നേതൃത്വത്തില്‍ കോലിയെ പുറത്താക്കുകയായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഈ വിഷയത്തിലായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

3 ഫോര്‍മാറ്റിലും നായകനാകാന്‍ രോഹിത് ശര്‍മയ്ക്കു താല്‍പര്യമില്ലായിരുന്നു. അതുകൊണ്ട് കോലി സ്ഥാനമൊഴിഞ്ഞപ്പോള്‍ ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ മാത്രം ക്യാപ്റ്റനാകാന്‍ താന്‍ രോഹിത്തിനെ നിര്‍ബന്ധിച്ചുവെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

sports news Latest News