തോരാമഴ; കാര്യവട്ടത്തെ ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന്‍ സന്നാഹ മത്സരം ഉപേക്ഷിച്ചു

By Web Desk.29 09 2023

imran-azhar

 

 

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക - അഫ്ഗാനിസ്ഥാന്‍ ലോകകപ്പ് സന്നാഹ മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കേണ്ടിയിരുന്ന മത്സരം ടോസ് പോലും ഇടാനാവാതെയാണ് ഉപേക്ഷിച്ചത്.

 

ശനിയാഴ്ച നെതര്‍ലന്‍ഡ്സ്-ഓസ്ട്രേലിയ മത്സരം നടക്കും. ഒക്ടോബര്‍ രണ്ടിന് ന്യൂസിലന്‍ഡ് - ദക്ഷിണാഫ്രിക്ക മത്സരവും ഗ്രീന്‍ഫീല്‍ഡിലാണ്. ഒക്ടോബര്‍ 3 ന് ഇന്ത്യ, നെതര്‍ലന്‍ഡ്സിനേയും നേരിടും.

 

പാകിസ്ഥാന്‍ - ന്യൂസിലന്‍ഡ് മത്സരം ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യന്തര സ്റ്റേഡിയത്തില്‍ നടക്കുകയാണ്.

 

 

 

 

OTHER SECTIONS