താരമായത് ടോണി ഡി സോര്‍സി; ഇന്ത്യയ്‌ക്കെതിരെ കൂറ്റന്‍ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 46.2 ഓവറില്‍ 211ന് എല്ലാവരും പുറത്തായി.

author-image
Web Desk
New Update
താരമായത് ടോണി ഡി സോര്‍സി; ഇന്ത്യയ്‌ക്കെതിരെ കൂറ്റന്‍ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 46.2 ഓവറില്‍ 211ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക 42.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ടോണി ഡി സോര്‍സി പുറത്താവാതെ നേടിയ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു.

നേരത്തെ ഇന്ത്യ 212 റണ്‍സ് വിജയലക്ഷ്യം കുറിച്ചിരുന്നു. 46.2 ഓവറില്‍ ഇന്ത്യ പുറത്തായി. സായ് സുദര്‍ശന്‍ (62), കെ എല്‍ രാഹുല്‍ (56) എന്നിവരുടെ ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ (12) നിരാശപ്പെടുത്തി.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നന്ദ്രേ ബര്‍ഗര്‍ മൂന്ന് വിക്കറ്റ് നേടി. ബ്യൂറന്‍ ഹെന്‍ഡ്രിക്സ്, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുളള പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ ഏകദിനത്തില്‍ ഇന്ത്യ ജയിച്ചിരുന്നു.

ഇന്ത്യ: റുതുരാജ് ഗെയ്കവാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

ദക്ഷിണാഫ്രിക്ക: ടോണി ഡി സോര്‍സി, റീസ ഹെന്‍ഡ്രിക്സ്, റാസി വാന്‍ ഡര്‍ ഡസ്സന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ്, ന്രേന്ദ ബര്‍ഗര്‍, ലിസാര്‍ഡ് വില്യംസ്, ബ്യൂറന്‍ ഹെന്‍ഡ്രിക്സ്.

india cricket south africa