/kalakaumudi/media/post_banners/a081bf9af450732b39b81168953d82f0a4f2bb41588d11b53e26a2dce6712ec1.jpg)
ലഖ്‌നോ: ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓസ്‌ട്രേലിയയ്ക്ക് തോല്‍വി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 134 റണ്‍സിന്റെ തോല്‍വിയാണ് ഓസീസ് ഏറ്റുവാങ്ങിയത്.
ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം 177 റണ്‍സില്‍ അവസാനിച്ചു. ഓസ്‌ട്രേലിയന്‍ നിരയില്‍ മര്‍നസ് ലാബുഷെയ്‌ന് (46) ഒഴികെ മറ്റാരും തിളങ്ങിയില്ല.
ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311റണ്‍സെടുത്തു. 109 റണ്‍സെടുത്ത് ലോകകപ്പിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.